പന്തെറിഞ്ഞ് സെഞ്ചുറി നേടി ന്യൂസിലന്‍ഡ് ബൗളര്‍ ജേക്കബ് ഡഫി ; 10 ഓവറിൽ വിട്ടു കൊടുത്തത് 100 റണ്‍സ് ; നാണക്കേടിന്റെ റെക്കോർഡുമായി കിവീസ് താരം

ഇന്‍ഡോര്‍: രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ് കൊണ്ട് താണ്ഡവമാടിയ ഇന്‍ഡോര്‍ ഏകദിനത്തില്‍ നാണംകെട്ട് ന്യൂസിലന്‍ഡ് ബൗളര്‍ ജേക്കബ് ഡഫി.പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ ഡഫി 100 റണ്‍സാണ് വഴങ്ങിയത്.

ഇതോടെ ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത മൂന്നാമത്തെ ന്യൂസിലന്‍ഡ് ബൗളര്‍ എന്ന നാണക്കേടില്‍ ഇടംപിടിച്ചു ജേക്കബ് ഡഫി. 2009ല്‍ ഇന്ത്യക്കെതിരെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 105 റണ്‍സ് വഴങ്ങിയ ടിം സൗത്തിയാണ് പട്ടികയില്‍ മുന്നില്‍. ഓവലില്‍ 1983ല്‍ 12 ഓവറില്‍ ഇംഗ്ലണ്ടിന് 105 റണ്‍സ് എറിഞ്ഞുനല്‍കിയ മാര്‍ട്ടിന്‍ സ്‌നെഡെനും മാത്രമേ നാണക്കേടിന്‍റെ പട്ടികയില്‍ ജേക്കബ് ഡഫിക്ക് മുന്നിലുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്‍ഡോര്‍ ഏകദിനത്തില്‍ 10 ഓവറും എറിഞ്ഞവരില്‍ ലോക്കീ ഫെര്‍ഗ്യൂസനും(53 റണ്‍സ്), മിച്ചല്‍ സാന്‍റ്‌നറും(58 റണ്‍സ്) മാത്രമേ ആറില്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞുള്ളൂ. ലോക്കിക്ക് 5.30 ഉം സാന്‍റ്‌നറിന് 5.80 ഉം ആയിരുന്നു ഇക്കോണമി. 10 ഓവര്‍ എറിഞ്ഞ മറ്റൊരു താരമായ ബ്ലെയര്‍ ടിക്‌നെര്‍ 76 റണ്‍സും നാല് ഓവറില്‍ ഡാരില്‍ മിച്ചല്‍ 41 റണ്‍സും ആറ് ഓവറില്‍ മൈക്കല്‍ ബ്രേസ്‌വെല്‍ 51 റണ്‍സും വിട്ടുകൊടുത്തു. റണ്ണൊഴുക്കിനിടയിലും ഡഫിക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു എന്നത് മാത്രമാണ് ആശ്വാസം. ടിക്‌നെറും മൂന്ന് പേരെ പുറത്താക്കി.

Hot Topics

Related Articles