ന്യൂസ് ഡെസ്ക് : ഇന്ന് ന്യൂയോർക്കില്‍ വെച്ച് നടക്കുന്ന ഇന്ത്യ പാകിസ്താൻ പോരില്‍ ഇന്ത്യ ആണ് ഫേവറിറ്റ്സ് എന്ന് ഇതിഹാസ വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍.അമേരിക്കയ്ക്ക് എതിരെ പരാജയപ്പെട്ട പാകിസ്താന് ഇന്നത്തെ മത്സരം വലിയ സമ്മർദ്ദം നല്‍കും എന്നും ഗെയ്ല് പറഞ്ഞു.
“പാകിസ്താൻ ഒരു പരാജയവുമായാണ് വരുന്നത്, അത്തരം തോല്‍വികളില്‍ നിന്ന് നേരിട്ട് ഇന്ത്യയെപ്പോലുള്ള ഒരു ടീമിനെതിരെ കളിക്കുന്നത് വലിയ വെല്ലുവിളിയാണ്, ഈ ഗെയിമുകളില്‍ പരമ്ബരാഗതമായി ഇന്ത്യക്ക് മുൻതൂക്കമുണ്ട്.” – ഗെയ്ല് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇന്ത്യ ആണ് ഡ്രൈവിംഗ് സീറ്റില്‍, എന്നാല്‍ ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരമാണ്, അതിനാല്‍ നിങ്ങള്‍ക്ക് ഒന്നും ഈസി ആയി എടുക്കാൻ കഴിയില്ല,” ഗെയ്ല്‍ പറയുന്നു.
“എല്ലാ ക്രിക്കറ്റ് ലോകത്തെയും പോലെ, പാക്കിസ്ഥാനെതിരായ യുഎസ്‌എയുടെ വിജയം എന്നെയും ഞെട്ടിച്ചു. ഇത് അവിശ്വസനീയ ഫലം മാത്രമല്ല, ക്രിക്കറ്റിന് മൊത്തത്തില്‍ വലിയൊരു ഫലമാണ്. ലോകകപ്പുകളില്‍ നിങ്ങള്‍ എപ്പോഴും ചില അട്ടിമറികള്‍ പ്രതീക്ഷിക്കുന്നു. കാനഡയെ തോല്‍പ്പിച്ച് മികച്ച രീതിയില്‍ ആരംഭിച്ച യുഎസ്‌എ പാക്കിസ്ഥാനെ മുഴുവൻ കളിയിലും തളച്ചിട്ടു. ഈ മത്സരത്തോടെയാണ് ലോകകപ്പ് യഥാർത്ഥത്തില്‍ ആരംഭിച്ചത് എന്ന് ഞാൻ കരുതുന്നു, “അദ്ദേഹം കുറിച്ചു.