അഡ്‌ലെയ്ഡ്: അന്ന്, പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ മിസ്ബാ ഉൾഹഖ് ഉയർത്തിയടിച്ച പന്ത്, എസ്.ശ്രീശാന്ത എന്ന മലയാളി പയ്യന്റെ കയ്യിൽ വിശ്രമിച്ചപ്പോൾ തിരുത്തിക്കുറിച്ചത് മറ്റൊരു ചരിത്രമായിരുന്നു. രണ്ട് യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ രണ്ട് ഏഷ്യൻ രാജ്യങ്ങൾ സെമി ഫൈനലിന് ഇറങ്ങുമ്പോൾ ഈ ട്വന്റി 20 ലോകകപ്പിലും ക്രിക്കറ്റ് പ്രേമികൾ സ്വ്പനം കാണുകയാണ്, സ്റ്റേഡിയം നിറഞ്ഞ് കവിയുന്ന ഇന്ത്യ – പാക്ക് സ്വ്പന ഫൈനലിനായി. നവംബർ 13 ഞായറാഴ്ച മെൽബണിലെ എം.സിജെയിൽ ഈ ലോകകപ്പിൽ രണ്ടാം തവണ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമോ..?
ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ മിന്നിത്തിളങ്ങിയ സൂര്യയുടെ ശോഭയിൽ സിംബാവയെ അപ്രസക്തരാക്കി ഇന്ത്യ എത്തുമ്പോൾ സെമി ഫൈനലിൽ മേധാവിത്വം ടീം ഇന്ത്യയ്ക്ക് തന്നെയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും, ഓരോ മത്സരത്തിലും ഓരോ രക്ഷകൻ ഉണ്ടാകുന്നു എന്നത് തന്നെയാണ് ഇതുവരെയുള്ള ഇന്ത്യയുടെ പോസിറ്റീവ്. രോഹിത്തും, കോഹ്ലിയും നിറം മങ്ങിയപ്പോൾ സിംബാവയക്കെതിരെ ഇന്ത്യയ്ക്ക് രാഹുലും സൂര്യയുമുണ്ടായിരുന്നു. ഈ ഒരു താരോദയത്തെ തന്നെയാണ് ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവംബർ ഒൻപത് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് സിഡ്‌നിയിലാണ് പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ സെമി നടക്കുക. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമി നവംബർ പത്താം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് അഡ്‌ലെയ്ഡിൽ നടക്കും.