എറിഞ്ഞൊതുക്കി പേസർമാർ; ഇടംകയ്യുമായി തകർത്തെറിഞ്ഞ് അർഷർദീപ്; പാക്ക് നിരയിൽ രണ്ടക്കം കടന്നത് മൂന്നു പേർ മാത്രം

സിഡ്‌നി: ഇടംകൈകൊണ്ട് എം.എസ്ജിയിലെ പച്ചപ്പുൽമൈതാനത്ത് വിസ്മയം തീർത്ത അർഷർദീപിന്റെ വെടിക്കെട്ട് പേസിൽ പാക്ക് പടയെ പിടിച്ചു കെട്ടി ഇന്ത്യൻ ബൗളർമാർ. ആദ്യ ലോകകപ്പിലെ ആദ്യ പന്ത് മുതൽ സ്വിംങും പേസും സമം ചാലിച്ചെറിഞ്ഞ ഇന്ത്യൻ ഇടംകൈ വിസ്മയം അർഷർദീപ് വരിഞ്ഞു മുറുക്കിയതോടെ പാക്കിസ്ഥാന് ആദ്യം മുതൽ തന്നെ കൃത്യമായി റൺറേറ്റ് ഉയർത്താൻ സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ഷാൻ മഷൂദും, ഇഫ്തിക്കർ അഹമ്മദും ചേർന്നു നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയ്‌ക്കെതിരെ പൊരുതാവുന്ന സ്‌കോർ പാക്കിസ്ഥാന് സമ്മാനിച്ചത്. ഇവർ രണ്ടു പേരെയും കൂടാതെ ബൗളർ ഷഹിൻഷാ അഫ്രീദി മാത്രമാണ് രണ്ടക്കം കടന്നത്.

Advertisements

മൂന്നു പേസർമാരും, രണ്ടു സ്പിന്നർമാരും ഒരു പാർട്ടൈം പേസറുമായി ഇറങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടോസ് നേടി ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ ആഗ്രഹാം പോലെ ആദ്യ ഓവറിൽ ഹൃദയം കൊണ്ട് തന്നെ ഭുവനേശ്വർ പന്തെറിഞ്ഞു. ആദ്യ ഓവറിൽ ഒരു വൈഡ് മാത്രം സമ്മാനിച്ച ഭുവനേശ്വർ, ഒറ്റ റൺ മാത്രമാണ് വഴങ്ങിയത്. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ , തന്റെ ലോകകപ്പിലെ ആദ്യ പന്തിൽ തന്നെ ബാബർ അസമിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അർഷർദീപ് ഇന്ത്യൻ പേസിന്റെ മനോഹാരിത കാട്ടിത്തന്നു. ബാബർ മടങ്ങുമ്പോൾ ഒറ്റ റൺ മാത്രമാണ് പാക്കിസ്ഥാൻ സ്‌കോർ ബോർഡിലുണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട്, 91 വരെ വിക്കറ്റ് നഷ്ടമുണ്ടായില്ലെങ്കിലും കൃത്യമായി പിടിച്ചെറിഞ്ഞ ഇന്ത്യൻ പേസർമാർ പത്ത് റൺ ശരാശരി ഒരിക്കലും പാക്കിസ്ഥാന് ലഭിക്കാതിരിക്കാൻ കൃത്യമായി ശ്രദ്ധിച്ചു. 12 ആം ഓവറിൽ 34 പന്തിൽ നിന്നും 51 റണ്ണുമായി ഇഫ്തിക്കർ അഹമ്മദ് പുറത്താകുമ്പോൾ പാക്കിസ്ഥാൻ സ്‌കോർ ബോർഡിൽ 91 റൺ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, എത്തിയ മൂന്നു പേരെ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി പാണ്ഡ്യയും മനസറിഞ്ഞെറിഞ്ഞു.

പതിനാറാം ഓവറിൽ ആസിഫ് അലിയെ അർഷർദീപ് മടക്കിയ ശേഷം എത്തിയ ഷെഹിൻഷാ അഫ്രീദി കണ്ണുംപൂട്ടി അടിക്കുകയായിരുന്നു. എട്ട് പന്തിൽ 16 റൺ എടുത്ത അഫ്രീദിയെ സ്വന്തം ഏറിൽ തിരിച്ചു പിടിച്ചാണ് ഭുവനേശ്വർ പത്തൊൻപതാം ഓവറിന്റെ രണ്ടാം പന്തിൽ വിപ്ലവം തീർത്തത്. അവസാന ഓവറിൽ എട്ടു റൺ മാത്രം വഴങ്ങിയാണ് ഭുവനേശ്വർ കളി അവസാനിപ്പിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് മുന്നിൽ 160 എന്ന മാന്യമായ സ്‌കോർ പാക്കിസ്ഥാൻ ഉയർത്തി.

Hot Topics

Related Articles