ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. 1500 , 2750, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 

തിരുവനന്തപുരം : കേരളത്തിലെ കായിക പ്രേമികളെ ആവേശം കൊള്ളിച്ച് ഒരിടവേളയ്ക്ക് ശേഷമാണ് ടി 20 മത്സരത്തിന് തലസ്ഥാനം വേദിയാകുന്നത്.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പോരാട്ടത്തിന് ഈ മാസം 28ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും . കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത്തെ മത്സരമാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20. മത്സരത്തിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു. ടിക്കറ്റ് വില്പനയുടെ ഉത്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു.അപ്പർ ടയർ ടിക്കറ്റിന് 1500 രൂപയാണ്.

Advertisements

വിദ്യാർത്ഥികൾക്ക് 50% ഇളവിൽ 750 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ഇളവ് ലഭിക്കുന്നതിന് വിദ്യാർഥികൾ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം. പവലിയന് 2750രൂപയും കെ സി എ ഗ്രാൻഡ്സ്റ്റാൻഡിന് ഭക്ഷണം അടക്കം 6000രൂപയാണ് നിരക്ക് . .  വിനോദ നികുതിയും ജി എസ് ടിയും ഉൾപ്പടെയാണ് ടിക്കറ്റ് നിരക്ക്. www.paytminsider.in  വഴിയാണ് ടിക്കറ്റ് വില്പന. ഒരാൾക്ക് മൂന്ന് ടിക്കറ്റ് വരെ ബുക്ക് ചെയ്യാം .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാം.  മത്സരത്തിനായി ഇരു ടീമുകളും 26ന് തിരുവനന്തപുരത്ത് എത്തും.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും 28ന് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20  മത്സരം കാണാനെത്തും.

Hot Topics

Related Articles