ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെതും അവസാനത്തെതുമായ മത്സരം നാളെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ ടെസ്റ്റില്‍ ദയനീയമായി പരാജയപ്പെട്ട രോഹിത് ശര്‍മക്കും സംഘത്തിനും ഈ മത്സരത്തിൽ ജയിച്ചേ തീരൂ. ഇന്നിങ്‌സിന് 32 റണ്‍സിനായിരുന്നു തോല്‍വി. അന്ന് ബൗളര്‍മാരും ബാറ്റര്‍മാരും അവസരത്തിനൊത്തുയര്‍ന്നില്ല. എന്നാൽ സൂര്യകുമാര്‍ നയിച്ച ടീ ട്വന്റി20 പരമ്പര 11 ന് സമനിലയില്‍ പിടിച്ചിരുന്നു.
Advertisements
എന്നാല്‍ രോഹിതും വിരാട് കോഹ്‌ലിയുമടക്കം മുന്‍നിര അണിനിരന്ന ടീമാണ് ടെസ്റ്റില്‍ ഏകപക്ഷീയമായി കീഴടങ്ങിയത്. പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യന്‍ ടീം ന്യൂലാന്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തി. മുഹമ്മദ് ഷമിയുടെ പകരക്കാരന്‍ പേസര്‍ ആവേഷ് ഖാന്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.