ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി; ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി ഈസ്റ്റ് ബംഗാളിനെതിരെ

കൊൽത്തക്ക: ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി കേരള ബ്ലാസ്റ്റേഴ്‌സിന് ഈസ്റ്റ് ബംഗാളിനെതിരെ തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ തോൽവി ഏറ്റുവാങ്ങിയത്. ആദ്യം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഫിനിഷിംങിലെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി മാറിയത്. 77 ആം മിനിറ്റിൽ സെലിറ്റോൺ നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവി ഏറ്റുവാങ്ങിയത്. 90 ആം മിനിറ്റിന്റെ ഇൻജ്വറി ടൈമിൽ ഈസ്റ്റ് ബംഗാൾ താരം മുബഷീർ രണ്ടാം മഞ്ഞയും കണ്ട് ചുവപ്പ് കാർഡ് ഏറ്റുവാങ്ങി പുറത്ത് പോയത് ബംഗാളിന് തിരിച്ചടിയായി. ഇതോടെ 15 കളികളിൽ നിന്നും 28 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരും.

Hot Topics

Related Articles