പുതുമുഖങ്ങൾ പാഡണിയുമോ ! ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നാളെ ; പരിശീലനത്തിനിറങ്ങി ജഡേജയും സർഫറാസ് ഖാനും 

രാജ്‌കോട്ട് : സര്‍ഫറാസ് അടക്കമുള്ള പുതുമുഖങ്ങള്‍ പരീക്ഷിക്കപ്പെട്ടേക്കാവുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് നാളെ തുടങ്ങും.കഴിഞ്ഞ ദിവസം കെ.എല്‍. രാഹുല്‍ കൂടി നാളെ തുടങ്ങുന്ന രാജ്‌കോട്ട് ടെസ്റ്റിനുണ്ടാവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സര്‍ഫറാസ് അടക്കം ഏതാനും പേര്‍ പരിശീലനവും തയ്യാറെടുപ്പുകളും തകൃതിയാക്കിയത്. ടീമില്‍ ഉള്‍പ്പെടുത്തിയ രാഹുല്‍ ഫിറ്റ്‌നസ് പോരായ്മ കാരണം പിന്‍മാറിയതിനെ തുടര്‍ന്നാണ് ദേവ്ദത്ത് പടിക്കലിനെ ഉള്‍പ്പെടുത്തിയത്.

Advertisements

കരിയറില്‍ ആദ്യമായാണ് ദേവദത്ത് പടിക്കലിന് ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയ സര്‍ഫറാസ് ഖാന്‍ ഇപ്പോഴും പുറത്താണ്. നാളത്തെ കളിയില്‍ ദേവ്ദത്തിനെ ഉള്‍പ്പെടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എങ്കിലും രാഹുല്‍ കളിക്കില്ലെന്ന കാര്യം ഉറപ്പായ സ്ഥിതിക്ക് ചിലപ്പോള്‍ ഇവരില്‍ ആരെങ്കിലും അന്തിമ ഇലവനില്‍ ഉണ്ടായേക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ് മാറി നിന്ന സ്ഥിതിക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തെങ്കിലേ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിക്കാന്‍ യോഗ്യത ലഭിക്കൂ. പരിശോധനയില്‍ രാഹുലിന് 90 ശതമാനം ഫിറ്റ്‌നസ് നേടാനേ സാധിച്ചുള്ളൂ. ഇതേ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരാനും നാലാം ടെസ്റ്റിന് മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരാനും താരത്തോട് നിര്‍ദേശിച്ചു.

അതേസമയം രാഹുലിനൊപ്പം രണ്ടാം ടെസ്റ്റില്‍ പിരക്ക് കാരണം പിന്‍മാറിയ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തു. നെറ്റ്‌സ് പരിശോധന ഉള്‍പ്പെടെ താരം വിജയകരമായി പൂര്‍ത്തിയാക്കി.

ഫിറ്റ്‌നസ് കൃത്യമാക്കിവച്ചിരുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് പടിക്കിലന് പൊടുന്നനെ ടീമിലേക്ക് ക്ഷണം കിട്ടിയത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രഞ്ജി ക്രിക്കറ്റില്‍ തമിഴ്‌നാടിനെതിരെ കര്‍ണാടകയ്‌ക്കായി സെഞ്ചുറി പ്രകടനം(151) കാഴ്‌ച്ചവയ്‌ക്കുന്ന ദേവദത്തിന്റെ മികവ് ബിസിസിഐ ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരിട്ട് കാണാനിടയായി. ഇതും താരത്തിന് അനുകൂല ഘടകമായി.

രാഹുല്‍ ഉണ്ടാവില്ലെന്ന് ഉറപ്പായതും ശ്രേയസ് അയ്യര്‍ കഴിഞ്ഞ ദിവസം പിന്‍മാറുന്നതായി അറിയിച്ചതും ആണ് നാളത്തെ മത്സരത്തില്‍ ഒരു പുതുമുഖത്തിന് അവസരം നല്‍കാന്‍ വഴി തെളിഞ്ഞത്. ദേവ്ദത്ത് പടിക്കല്‍ ആകുമോ സര്‍ഫറാസ് ഖാന്‍ ആയിരിക്കുമോ എന്നത് മത്സരത്തിന് തൊട്ടുമുമ്പായിരിക്കും വ്യക്തമാകുക.നാട്ടിലെത്തിയ ഇംഗ്ലണ്ടിനെതിരെ ഭാരതത്തിന്റെ മൂന്നാം ടെസ്റ്റാണ് നാളെ തുടങ്ങുന്നത്. ഹൈദരാബാദ് നടന്ന ഒന്നാം ടെസ്റ്റില്‍ സന്ദര്‍ശകര്‍ വിജയിച്ചപ്പോള്‍ വിസാഗില്‍ നടന്ന രണ്ടാം ടെസ്റ്റ് ഭാരതം സ്വന്തമാക്കി. പരമ്ബരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണുള്ളത്. രണ്ട് ടെസ്റ്റുകളില്‍ മികവ് കാട്ടിയ ഭാരത പേസര്‍ ജസ്പ്രീത് സിങ് ബുംറയ്‌ക്ക് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.