സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ദൂരദര്ശന് സംപ്രേഷണം ചെയ്യും. പ്രദേശിക ഡിഡി ചാനലുകളിലൂടെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്കു, ബംഗ്ലാ, കന്നഡ എന്നീ ആറ് ഭാഷകളിലാവും പരിമിത ഓവര്‍ മത്സരങ്ങളുടെ സംപ്രേഷണം.ഈ മാസം 12 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. ജൂലായ് 12ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്ബരയോടെ പര്യടനത്തിനു തുടക്കമാകും.
രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരം ടെസ്റ്റ് ജൂലൈ 20 മുതല്‍ ആരംഭിക്കും. ഈ ടെസ്റ്റ് പരമ്ബരയാണ് വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങള്‍. പര്യടനത്തിലെ ഏകദിന പോരാട്ടങ്ങള്‍ ജൂലായ് 27, 29, ഓഗസ്റ്റ് ഒന്ന് തീയതികളില്‍ നടക്കും. ടി-20 പരമ്ബര ഓഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് ടി-20 മത്സരങ്ങള്‍. അവസാനത്തെ രണ്ട് ടി-20കള്‍ അമേരിക്കയിലെ ഫ്ലോറിഡയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളി താരം സഞ്ജു സാംസണ് ഏകദിന, ടി-20 ടീമുകളി ഉള്‍പ്പെട്ടിട്ടുണ്ട്. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യന്‍ സ്ക്വാഡ് ആണിത്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും ടി-20 ടീമില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്.