ഗ്യാങ്ങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി നേപ്പാള്‍ ടീം. മംഗോളിയക്കെതിരായ മത്സരത്തില്‍ 20 ഓവറില്‍ 3 വിക്കറ്റിന് 314 റണ്‍സ് അടിച്ചെടുത്താണ് നേപ്പാള്‍ ലോക റെക്കോഡ് സ്വന്തമാക്കിയത്. ടി20 ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം 300 റണ്‍സ് പിന്നിടുന്നത്. ദുര്‍ബലരായ മംഗോളിയ ബൗളര്‍മാരെ നേപ്പാള്‍ ബാറ്റ്സ്മാന്മാര് തല്ലിത്തകര്‍ക്കുകയായിരുന്നു.
നേപ്പാളിനായി കുശാല്‍ മല്ല സെഞ്ച്വറി നേടി. 50 പന്ത് നേരിട്ട് 137*റണ്‍സാണ് കുശാല്‍ നേടിയത്. 8 ഫോറും 12 സിക്സും ഉള്‍പ്പെടെയാണ് കുശാലിന്റെ വെടിക്കെട്ട്. 9 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ കുശാല്‍ 34 പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗ സെഞ്ച്വറി റെക്കോഡ് കുശാല്‍ മല്ല സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ദിപേന്ദ്ര സിങ് ഐറേ 10 പന്തില്‍ 52 റണ്‍സാണ് അടിച്ചെടുത്തത്. 9 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എട്ട് സിക്സുകള്‍ പറത്തിയ ദിപേന്ദ്രയുടെ ഇന്നിങ്സില്‍ ഒരു ബൗണ്ടറി പോലുമില്ലായിരുന്നു. 7.2 ഓവറില്‍ 2 വിക്കറ്റിന് 66 എന്ന നിലയിലായിരുന്നു നേപ്പാള്‍. പിന്നീടാണ് മൂന്ന് വിക്കറ്റിന് 314 എന്ന വമ്ബന്‍ സ്കോറിലേക്കെത്തിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്. രോഹിത് ശര്‍മയുടേയും ഡേവിഡ് മില്ലറുടേയും പേരിലുണ്ടായിരുന്ന ടി20യിലെ വേഗ സെഞ്ച്വറി റെക്കോഡാണ് കുശാല്‍ മല്ല തകര്‍ത്തത്.