കേപ് ടൗൺ : ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലി രാജിവച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ തോൽവിയെ തുടർന്നായിരുന്നു രാജി തീരുമാനം. നേരത്തെ ഇന്ത്യൻ ട്വന്റി 20 ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും , ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി രാജി വച്ചിരുന്നു.
രോഹിത് ശർമ്മയെ ട്വന്റി 20 യിലും ഏകദിനത്തിലും ക്യാപ്റ്റനായി നിയമിച്ചതിനെച്ചൊല്ലി കോഹ്ലിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും തമ്മിൽ തെറ്റിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലിയും പുറത്തായത് എന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. എന്നാൽ , രണ്ടാം ടെസ്റ്റിൽ കോഹ്ലിയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ഈ ടെസ്റ്റിൽ ഇന്ത്യ തോറ്റത് വിവാദമായി മാറിയിരുന്നു. ഇതോടെ കോഹ്ലിയുടെ പരിക്കും ചർച്ചാ വിഷയമായി മാറി. ഈ സാഹചര്യത്തിലാണ് മൂന്നാം ടെസ്റ്റ് നടന്നത്. എന്നാൽ , മുന്നാം ടെസ്റ്റിലും ഇന്ത്യ തോൽക്കുകയായിരുന്നു.
മൂന്നാം ടെസ്റ്റിൽ പന്ത് ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാർ രണ്ടാം ഇന്നിംങ്സിൽ പരാജയപ്പെട്ടിരുന്നു. ഇതിനെതിരെ ബാറ്റർമാരെ കുറ്റപ്പെടുത്തി കോഹ് ലി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലിയുടെ രാജി എന്നതും ശ്രദ്ധേയമാണ്.