തിരുവനന്തപുരം: രണ്ടാം ട്വന്റി 20യിലും മിന്നൽ വിജയവുമായി ടീം ഇന്ത്യ. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെയും അവസാനമിറങ്ങിയ റിങ്കു സിങ്ങിന്റെയും മിന്നലടിയ്ക്കു മുന്നിൽ ഓസീസ് ബൗളർമാരെ നിഷ്പ്രഭമാക്കിയ ഇന്ത്യൻ ബാറ്റർമാർ മികച്ച ടോട്ടലാണ് പടുത്തുയർത്തിയത്. ഇതിന് മറുപടിയായി ഇറങ്ങിയ ഓസീസിന് പക്ഷേ ഉത്തരമുണ്ടായിരുന്നില്ല.
സ്‌കോർ
ഇന്ത്യ – 235 – 4
ഓസ്‌ട്രേലിയ -191 – 9
ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യം താളം കണ്ടെത്താൻ വിഷമിച്ച ഇന്ത്യൻ ഓപ്പണർമാർ വെടിക്കെട്ടടി തുടങ്ങിയതോടെ ഓസീസ് ബൗളർമാർ വിഷമിച്ചു. 25 പന്തിൽ രണ്ടു സിക്‌സും ഒൻപത് ഫോറും പറത്തിയ ജയ്‌സ്വാൾ 53 റണ്ണാണ് അടിച്ചു കൂട്ടിയത്. തുടർന്ന് ഗെയ്്ദ് വാഗും (58), ഇഷാൻ കിഷനും (52) ചേർന്ന് മധ്യനിരയെ മുന്നോട്ട് നയിച്ചു. പിന്നാലെ സൂര്യയെത്തി (19) റണ്ണടിച്ച ശേഷം വേഗം മടങ്ങി. അവസാനം ഫിനിഷറായി എത്തിയ റിങ്കു സിങ്ങാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഒൻപത് പന്തിൽ രണ്ട് സിക്‌സും നാലു ഫോറും പറത്തിയ റിങ്കു ഇന്ത്യയെ 235 എന്ന സേഫ് സോണിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ കൃത്യമായ ഇടവേളകളിൽ ഇന്ത്യ ഓസീസ് ബാറ്റർമാരെ മടക്കി അയച്ചു. മാത്യൂ ഷോട്ട്‌സ് (19), ഇൻഗ്ലിസ് (2), മാക്‌സ് വെൽ (12), സ്റ്റീവ് സ്മിത്ത് (19) എന്നിവർ അതിവേഗം പുറത്തായി. പിന്നാലെ, സ്റ്റോണിസും (45), ടിം ഡേവിഡും (37) ചേർന്ന് ചെറുത്തു നിർപ്പ് നടത്തി. ഇരുവരെയും പുറത്താക്കി മുകേഷ് കുമാറും, രവി ബിഷ്‌ണോയിയും ചേർന്ന് ഇന്ത്യയെ മത്സരത്തിലേയ്ക്കു തിരിച്ചെത്തിച്ചു. പിന്നീട്, സീൻ അബോട്ടും (1), നഥാൻ ഏലിയാസ് (1), ആദം സാമ്പ (1) എന്നിവർ അതിവേഗം മടങ്ങി. എന്നാൽ, സാങ്കയെ ഒപ്പം നിർത്തി മാത്യു വെയ്ഡ് (42) ചെറുത്തു നിന്നെങ്കിലും വൈകിയിരുന്നു. ഇന്ത്യയ്ക്കായി പ്രതീഷ് കൃഷ്ണയും, രവി ബിഷ്‌ണോയിയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. അക്‌സറും, മുകേഷും അർഷർദീപും ഓരോ വിക്കറ്റ് വിതവും വീഴ്ത്തി.