മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ മാത്രം 29 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര വീഴ്ത്തിയത്.അതില്‍ നിന്ന് മനസിലാക്കാം ഇന്ത്യ എത്രത്തോളം ബുമ്രയെ ആശ്രയിക്കുന്നുണ്ടെന്ന്. 140.4 ഓവറുകള്‍ (844 പന്തുകള്‍) അദ്ദേഹം എറിഞ്ഞു. പരമ്ബരയിലൊന്നാകെ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞതും ബുമ്ര തന്നെ. മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം ബുമ്രയെറിഞ്ഞത് 52.4 ഓവറുകളാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌േേട്രലിയ ബാറ്റ് ചെയ്ത 82 ഓവറുകളില്‍ 24 എറിഞ്ഞത് ബുമ്ര.ഒമ്ബത് സ്‌പെല്ലുകളെടുത്താണ് ബുമ്ര രണ്ടാം ഇന്നിംഗ്‌സില്‍ 24 ഓവറുകള്‍ പൂര്‍ത്തിയാക്കിയത്.
ഐസിസി ചാംപ്യന്‍സ് ട്രോഫിയും മറ്റു പ്രധാന ടൂര്‍ണമെന്റുകും മുന്നില്‍ നില്‍ക്കെ ബുമ്രയ്ക്ക് ഇത്രത്തോളം ജോലി ഭാരം ഏല്‍പ്പിക്കരുതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്ന്. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ നതാന്‍ ലിയോണ്‍ (41) – സ്‌കോട്ട് ബോളണ്ട് (10) കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യ പാടുപെടുന്നുണ്ടായിരുന്നു. ബുമ്ര പന്തെടുത്തിട്ടും ഓസീസ് താരങ്ങള്‍ക്ക് കുലുക്കമുണ്ടായിരുന്നില്ല. യോര്‍ക്കര്‍ എറിഞ്ഞിട്ടും അതിമനോഹരമായി പ്രതിരോധിച്ചു.ബുമ്രയാണെങ്കില്‍ ക്ഷീണിതനുമായിരുന്നു. എന്നാല്‍ ഓരോവര്‍ കൂടി എരിയാന്‍ രോഹിത് ആവശ്യപ്പെടുന്നുണ്ട്. ‘അവസാന വിക്കറ്റാണ്, ഒരു ഓവര്‍ കൂടി എറിയൂ, ബുമ്ര.’ എന്നാണ് രോഹിത് പറഞ്ഞത്. ഇനി ചെയ്യാന്‍ ആവില്ലെന്നായിരുന്നു ബുമ്രയുടെ മറുപടി. ‘എനിക്ക് ഇതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നില്ല.’ ബുമ്ര മറുപടി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുമായി ബന്ധപ്പെട്ട് ബുമ്രയെ കൊണ്ട് ഇത്രത്തോളം ജോലിയെടുപ്പിക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പരിഹസിക്കുന്നുമുണ്ട് ആരാധകര്‍. ബുമ്രയെ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നാണ് അവര്‍ക്ക് പറയാനുള്ളത്.രണ്ടാം ഇന്നിംഗ്‌സില്‍ മാത്രം നാല് വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഓസീസിന്റെ തകര്‍ച്ചയില്‍ ബുമ്രയുടെ സ്‌പെല്ലുകള്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്നത്തെ അവസാന ഓവറില്‍ നതാന്‍ ലിയോണിനെ സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചെങ്കിലും അംപയര്‍ നോബോള്‍ വിളിക്കുകയായിരുന്നു. ആ ഓവറില്‍ 14 റണ്‍സും ബുമ്ര വിട്ടുകൊടുത്തു.