ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടീം ജേഴ്സി പുറത്തിറക്കി.
ആരാധകരില്‍ നിന്നും പ്രചോദനം കൊണ്ട ജേഴ്സി എന്നാണ് ബിസിസിഐ പുതിയ ജേഴ്സിയെ കുറിച്ചു പറയുന്നത്.
Advertisements
ബില്യണ്‍ ചിയേഴ്സ് ജേഴ്സി എന്നാണ് ജേഴ്സിക്ക് പേരിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎല്‍ സ്പോര്‍ട്സാണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.
പ്രഷ്യന്‍ ബ്ലൂ, റോയല്‍ ബ്ലൂ നിറങ്ങളിലായാണ് ജേഴ്സി വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ലോകകപ്പ് നടക്കുക.
പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ദുബായിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.