പെർത്ത്: ഇന്ത്യയെ തകർത്ത് ഓസീസ് പേസിനു ബുംറയുടെ നേതൃത്വത്തിൽ നൽകിയ കിടിലൻ മറുപടിയിൽ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 46 റണ്ണിന്റെ ലീഡ്. സ്‌കോർ ഇന്ത്യ – 150. ഓസ്‌ട്രേലിയ – 104.
ഇന്നലെ 67 ന് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ ബാറ്റിംങ് അവസാനിപ്പിച്ചത്. ഇന്നു രാവിലെ ബാറ്റിംങ് ആരംഭിച്ചപ്പോൾ തന്നെ ഇന്ത്യ പ്രത്യാക്രമണം തുടർന്നു. ഒരു ഓവർ കഴിഞ്ഞപ്പോൾ തന്നെ പ്രതിരോധിച്ച് അലക്‌സ് കാരിയെ (21) ബുംറ പന്തിന്റെ കയ്യിൽ എത്തിച്ചു. ഈ സമയം ഓസീസ് സ്‌കോർ 70 ൽ എത്തിയിരുന്നു. 79 ൽ നഥാൻ ലയോണിനെ (5) റാണ രാഹുലിന്റെ കയ്യിൽ എത്തിച്ചു. എന്നാൽ, പിന്നീട് കണ്ടത് മിച്ചൽ സ്റ്റാർക്കിന്റെ പ്രതിരോധമായിരുന്നു. 79 ന് ഒൻപത് പേർ പോയ ശേഷം സ്റ്റാർക്കും ജോഷ് ഹൈസൽവുഡും ചേർന്ന് പ്രതിരോധം തീർത്തു. രണ്ടു പേരും ചേർന്ന് അവസാന വിക്കറ്റിൽ തീർത്ത പ്രതിരോധമാണ് ഓസീസിനെ 100 കടത്തിയത്. 104 ൽ റാണ സ്റ്റാർക്കിനെ പുറത്താക്കിയതോടെയാണ് ഓസീസ് പ്രതിരോധം അവസാനിച്ചത്. 112 പന്ത് നേരിട്ട സ്റ്റാർക്ക് 26 റണ്ണെടുത്തു പുറത്തായി. ഏഴു റണ്ണുമായി ഹൈസൽവുഡ് പുറത്താകാതെ നിന്നു. 18 ഓവറിൽ 30 റൺ മാത്രം വഴങ്ങിയ ബുംറ അഞ്ച് വിക്കറ്റ് പിഴുതു. ആദ്യ ടെസ്റ്റ് കളിച്ച റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി.