ചെന്നൈ : ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്ന് ഒഡീഷ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ മത്സരമാണ് ഇന്ന് കലിംഗ സ്റ്റേഡിയത്തില്‍ കാണാൻ ആയത്.2-0ന് മുന്നില്‍ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് 2-2 എന്ന സമനിലയിലേക്ക് വന്നത്.മത്സരത്തില്‍ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കാണ് കാണാൻ ആയത്. നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടില്‍ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു നോഹയുടെ ഗോള്‍. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.മൂന്ന് മിനുട്ട് കഴിയും മുമ്ബ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് 2-0 ഒഡീഷ. 29ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോള്‍ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാൻ സച്ചിൻ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളില്‍ കലാശിച്ചത്.36ആം മിനുട്ടില്‍ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്കോർ 2-2. ആദ്യ പകുതി ഈ സ്കോറില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും നല്ല അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നു എങ്കിലും വിജയ ഗോള്‍ വന്നില്ല. ഇഞ്ച്വറി ടൈമില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹയെ പെനാള്‍ട്ടി ബോക്സില്‍ വീഴ്ത്തിയതിന് ലഭിക്കേണ്ടിയിരുന്ന പെനാള്‍ട്ടി റഫറി അനുവദിച്ചതുമില്ല. നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് 5 പോയിന്റ് ആണുള്ളത്.