മൂന്നാം ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം; തിലക് വർമ്മയുടെ സെഞ്ച്വറിയിൽ ഇന്ത്യയ്ക്ക് വിജയം; വിജയം നേടിയത് അവസാന ഓവറിൽ

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വിജയം. 11 റണ്ണിനാണ് ഇന്ത്യ വിജയം നേടിയത്. തിലക് വർമ്മയുടെ (പുറത്താകാതെ 107) സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് അടിച്ചു കൂട്ടിയത്. സഞ്ജു പൂജ്യത്തിന് പുറത്തായ മത്സരത്തിൽ സഹ ഓപ്പണർ അഭിഷേക് ശർമ്മ (50) അർദ്ധ സെഞ്ച്വറിയും നേടി. പാണ്ഡ്യ (18), രമൺ ദീപ് സിംങ് (15) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. സൂര്യ (1), റിങ്കു സിംങ് (8) എന്നിവർ നിരാശപ്പെടുത്തി. കേശവ് മഹാരാജും, അൻഡിലേ സിമലേനെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്കോ ജാനിസണാണ് ഒരു വിക്കറ്റ്.

Advertisements

മറുപടി ബാറ്റിംങിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മുൻ നിര ബാറ്റർമാർ എല്ലാം മികച്ച പ്രകടനം നടത്തി. എന്നാൽ, കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. റിയാൻ റിക്കൽട്ടൺ (20), ഹെൻട്രിക്കസ് (21), മാക്രം (29), സ്റ്റബ്‌സ് (12), ക്ലാസൺ (41), മില്ലർ (18), ജാസേസൺ (17 പന്തിൽ 54 ) എന്നിവർ മികച്ച പ്രകടനം നടത്തി. അർഷദീപ് സിംങ് മൂന്നു വിക്കറ്റും, വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും പാണ്ഡ്യയും അക്‌സർ പട്ടേലും ഓരോ വിക്കറ്റും വീതം വീഴ്ത്തി.

Hot Topics

Related Articles