ന്യൂസ് ഡെസ്ക് : ചരിത്രത്തിലാദ്യമായി ഇന്ത്യൻ പുരുഷ-വനിത ടേബിൾ ടെന്നീസ് ടീമുകൾ ഒളിമ്പിക്സിന് യോഗ്യത നേടി.റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമുകൾക്ക് പാരീസ് ഒളിമ്പിക്സിന് യോഗ്യത ലഭിച്ചത്.നിലവിൽ പുരുഷ ടീം 15-ാം സ്ഥാനത്തും വനിത ടീം 13-ാം റാങ്കിലുമാണ്.സിംഗിൾസിൽ പുരുഷ-വനിത വിഭാഗത്തിലും ഒളിമ്പിക്സിന് യോഗ്യത നേടാനായി.ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിൽ പുറത്തായതോടെ ഇന്ത്യൻ ടീമുകൾക്ക് ഒളിമ്പിക്സിന് യോഗ്യത നേടാനായിരുന്നില്ല.
Advertisements
ടീമിനത്തിൽ റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടുന്നത് ആദ്യമാണ്.2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസ് ഉൾപ്പെടുത്തിയ ശേഷം ടീമിനത്തിൽ ഇന്ത്യ യോഗ്യത നേടുന്നത് ചരിത്രത്തിലാദ്യമാണ്.