തോൽവി ഭാരം
തന്റെ പേസർമാരിലെ ജൂനിയർ ബൗളർക്ക് സമ്മർദ്ദമേറ്റാതിരിക്കാൻ വേണ്ടി ക്യാപ്റ്റൻ ടീമിലെ ഏറ്റവും സീനിയറായ പേസ് ബൗളർക്ക് പത്തൊമ്പതാം ഓവർ കൊടുക്കുന്നു.ഇരുപതിലേറെ റൺസ് പ്രതിരോധിക്കാനുള്ളപ്പോഴും ആ സീനിയർ ബൗളർ തുടർച്ചയായ രണ്ട് കളികളിലും പത്തൊമ്പതാം ഓവറിൽ അത്രമേൽ പ്രെഡിക്ടീവായി പന്തെറിയുന്നു, പതിനാലോ,അതിൽ കൂടുതലോ റൺസ് വഴങ്ങുന്നു.ഗെയിം,സെറ്റ്,മാച്ച്..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ ക്രിക്കറ്റിന്റെ ടി ട്വന്റി ഫോർമാറ്റിനോടുള്ള ആറ്റിറ്റ്യൂഡ് തന്നെയാണ് പ്രശ്നം.അവരിൽ പലരും കളിക്കുന്ന ബ്രീഡ് ഓഫ് ക്രിക്കറ്റ് എത്രയോ ഔട്ട് ഡേറ്റഡാണ്.നിലയുറപ്പിച്ച ശേഷം അറ്റാക്കിനു ശ്രമിക്കുന്ന പരമ്പരാഗതശൈലിയിൽ നിന്നും പല ബാറ്റർമാരും മുന്നോട്ടു പോയിട്ടില്ല.ഗ്രൗണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ബൗണ്ടറി റോപ്പിനെ ഏരിയലി ലക്ഷ്യമിടുന്ന പന്തും,പാണ്ഡ്യയുമൊക്കെ സ്മാർട്ട് ടി.വി.യുഗത്തിലെ സി.ആർ.ടി ടിവികളെയാണ് ഓർമ്മിപ്പിക്കുന്നത്.ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിലും,ബാറ്ററെന്നെ നിലയിലും ടീമിന് ബാധ്യതയാകുകയാണ് താനെന്ന് ക്യാപ്റ്റനും,മാനേജ്മെന്റിനും മനസ്സിലായിട്ടില്ലെങ്കിൽ ഋഷഭ് പന്തിനെങ്കിലും സ്വയമത് മനസ്സിലാവേണ്ടതാണ്.ഒന്നുകിൽ നിങ്ങൾക്ക് സംവിധായകൻ ജോഷിയെപ്പോലെ അപ്ഡേറ്റഡാകാം,എന്നിട്ട് രോഹിത് ശർമ്മ കളിക്കുന്നതു പോലെ 18 പന്തിൽ 30 റൺസ് ശൈലിയിൽ കളിയെ സമീപിക്കാം.അല്ലെങ്കിൽ സംവിധായകൻ സിദ്ദിഖിനെപ്പോലെ ഔട്ട് ഡേറ്റഡാകാം.എന്നിട്ട് കെ.എൽ.രാഹുലിനെപ്പോലെ നങ്കൂരമിട്ട് ഡെത്ത് ഓവർ കാത്തു കിടക്കാം.അയർലണ്ടിനെയും,സ്കോട്ട്ലൻഡിനെയും പോലുള്ള ടീമുകൾക്കെതിരെ അടിച്ചു കൂട്ടുന്ന റൺസുകളുടെ ഇൻഫ്ലേറ്റഡ് സ്റ്റാറ്റ്സിനാൽ ദീപക് ഹുഡയെപ്പോലുള്ള ആവറേജ് ടി ട്വന്റി കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം തിരിച്ചടികൾക്കു കൂടി തയ്യാറെടുത്തിട്ടാവണം അത്.
പിന്നെ ടീം കോമ്പിനേഷൻ!ഇത്തരമൊരു കോമ്പിനേഷൻ നിങ്ങളുടെ ഒരു ബൗളർക്കു പോലും ഒരു ഓഫ് ഡേയുടെ ദാക്ഷിണ്യം നൽകാൻ പോകുന്നില്ലെന്ന് രാഹുൽ ദ്രാവിഡറിഞ്ഞില്ലെങ്കിലും,രോഹിത് ശർമ്മയെങ്കിലും അറിഞ്ഞിരിക്കേണ്ടതായിരുന്നു.രണ്ടു പേസർമാരെയും,ഒരു പേസ് ബൗളിംഗ് ഓൾറൗണ്ടറെയും വെച്ച് ഒരു ബിലോ പാർ സ്കോർ ചേസ് ചെയ്യാനിറങ്ങേണ്ടി വരുന്ന ദുരവസ്ഥ ദാരുണമാണ്.ആ മൂന്നിൽ ഒരാൾക്കൊരു ഓഫ് ഡേ വരികയും,മറ്റേയാൾക്ക് പറയത്തക്ക സ്വാധീനമില്ലാതാകുകയും ചെയ്യുമ്പോൾ ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾക്ക് പോകാനുള്ളത് രണ്ടു സ്പിന്നർമാരുടെയടുത്താണ്;ഒരു അരസ്പിന്നറുടെയും.ഒരു ഗോ ടു മാൻ പോലും ഇല്ലാത്തത്ര ഡിപ്ലീറ്റഡായ ഒരു ബൗളിംഗ് യൂണിറ്റ് അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല.ഇങ്ങനെയൊരു കോമ്പിനേഷനിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ രോഹിതിന്റെ പടിയിറക്കം ഒട്ടും സുഖകരമായേക്കില്ല.
എന്തായാലും ഒരു ഫേവറിറ്റ് ടാഗുമില്ലാതെ ലോകകപ്പിനു പോകുന്നത് ഒരു നല്ല കാര്യമാണെന്ന് തോന്നുന്നു.