സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം ചെറിയൊരു തുടക്കം മാത്രമാണെന്ന് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച് മലയാളി താരം മിന്നു മണി. ടീമിലെ സ്ഥിരസാന്നിധ്യമാകണമെന്ന ആഗ്രഹമുണ്ടെന്നും എല്ലാ ക്രിക്കറ്ററെയും പോലെ ലോകകപ്പ് കിരീടം നേടുകയാണ് ലക്ഷ്യമെന്നും മിന്നു മണി പറഞ്ഞു.
ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം ചെറിയൊരു തുടക്കം മാത്രമാണ്. ഇന്ത്യക്ക് വേണ്ടി നന്നായി കളിക്കണം. ടീമിലെ സ്ഥിരസാന്നിധ്യമാകണമെന്ന ആഗ്രഹമുണ്ട്. ഏതൊരു ക്രിക്കറ്ററേയും സംബന്ധിച്ചുള്ള സ്വപ്നമാണ് ലോകകപ്പ് കിരീടം നേടുക എന്നത്. ലോകകപ്പ് ടീമില്‍ ഇടം നേടണം, ലോകകപ്പ് കളിക്കണം എന്നിങ്ങനെ ഒരുപാട് ആഗ്രഹമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി ട്വന്റിയാണ് കളിക്കാന്‍ കൂടുതല്‍ താല്‍പ്പര്യം. പെട്ടെന്ന് ഗെയിമില്‍ ഷിഫ്റ്റ് വരും എന്നതാണ് ട ട്വിന്റിയുടെ പ്രത്യേകത. സമ്മര്‍ദ സാഹചര്യങ്ങളില്‍ പന്തെറിയാനാണ് എനിക്കിഷ്ടം. ഒന്ന്, രണ്ട് ഓവര്‍ നമ്മള് എറിഞ്ഞ് കളി ടൈറ്റാക്കിക്കഴിഞ്ഞാല് ജയിക്കുമെന്ന് തോന്നുന്ന സാഹചര്യങ്ങള്‍ ടി ടിന്റിയിലുണ്ട്. ക്രിക്കറ്റില്‍ ഓള്‍റൗണ്ടര്‍ എന്ന് പറയുന്നത് എപ്പോഴും ഒരു അഡ്വാന്റേജ് നല്‍കുന്നതാണ്. സെലക്ഷന് വരുമ്പോഴും ഓള് റൗണ്ടര്‍മാരെ പരിഗണിക്കാനുള്ള സാധ്യതകളും കൂടുതലാണ്. ബാറ്റിങ് ഓള് റൗണ്ടറായി തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം മിന്നു പറഞ്ഞു.