മെൽബൺ: മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് സിംബാവയ്‌ക്കെതിരെ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കു മുന്നിൽ രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഒന്ന് വിജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും, രണ്ട് സെമിയിലെത്തിയാൽ ന്യൂസിലൻഡിനെ ഒഴിവാക്കലും. ഒന്നാം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി സെമിയിൽ എത്തിയാൽ, രണ്ടാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ട് ആകും ഇന്ത്യയുടെ എതിരാളികൾ. ഐസിസി ടൂർണമെന്റുകളിൽ എല്ലാം ഇന്ത്യയുടെ എതിരാളിയായി എത്തിയപ്പോഴെല്ലാം ഇന്ത്യയ്ക്ക് തലവേദനയായ ടീമാണ് ന്യൂസിൻഡ്. കഴിഞ്ഞ ഏകദിന ലോകകപ്പിലെ തോൽവിയുടെ വേദന ഇന്ത്യൻ ടീം അംഗങ്ങളും ആരാധകരും ഇനിയും മറന്നിട്ടില്ല. ഇതിനിടെയാണ് ഇന്ത്യ വീണ്ടും മറ്റൊരു ലോകകപ്പിന്റെ സെമി ഉറപ്പിക്കാനായി ഇന്നിറങ്ങുന്നത്.
ഗ്രൂപ്പിൽ ഏറെ നിർണ്ണായകമാണ് കാര്യങ്ങൾ. നാലു കളികളിൽ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിജയവും ഒരു തോൽവിയും ഒരു പോയിന്റ് പങ്കു വച്ചതും അടക്കം അഞ്ചു പോയിന്റാണ് ഉള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത് വിലപ്പെട്ട രണ്ടു പോയിന്റാണ്. ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഏറെ പിന്നിലാണ് ടീം ഇന്ത്യ. രണ്ടു വീതം ജയവും തോൽവിയും സ്വന്തമായുള്ള പാക്കിസ്ഥാനും ബംഗ്ലാദേശിയും നാലു പോയിന്റ് വീതമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിംബാവയ്്‌ക്കെതിരെ വിജയിച്ചാൽ മറ്റൊന്നും നോക്കാതെ ഇന്ത്യയ്ക്ക് സെമിയിലേയ്ക്കു എട്ടു പോയിന്റുമായി കൂളായി മാർച്ച് ചെയ്യാം. തോൽവിയാണുണ്ടാകുന്നതെങ്കിൽ ദക്ഷിണാഫ്രിക്ക നെതർലൻഡ് മത്സരത്തിലേയ്ക്കു നോക്കിയിരിക്കേണ്ടി വരും. ഇന്ത്യ തോൽക്കുകയും പാക്കിസ്ഥാൻ ബംഗ്ലാദേശ് മത്സരത്തിൽ പാക്കിസ്ഥാൻ ജയിക്കുകയും ചെയ്താൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ആറു പോയിന്റാകും. നെതർലൻഡ്‌സിനെതിരെ ദക്ഷിണാഫ്രിക്ക ജയിച്ചാൽ ഇവർക്ക് ഏഴു പോയിന്റാകും. ഇങ്ങനെ വന്നാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ കടന്നു കൂടും.