ഇന്ത്യ വീണിടത്ത് പിടിച്ച് കയറി ഓസീസ് : ഓസീസ് കൊടുങ്കാറ്റിൽ കടപുഴകി ഇന്ത്യൻ പേസ് പട : രണ്ടാം ഏകദിനത്തിൽ ഓസീസിന് പത്ത് വിക്കറ്റ് വിജയം 

വിശാഖപട്ടണം : രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയം. ഇന്ത്യയെ വെറും 117 റണ്‍സില്‍ ഒതുക്കിയ ഓസ്ട്രേലിയ വെറും 11 ഓവറില്‍ ഒറ്റ വിക്കറ്റ് നഷ്ടപ്പെടാതെ കളി ജയിച്ചു.

30 പന്തില്‍ 51 റണ്‍സ് എടുത്ത ട്രാവിസ് ഹെഡും, 36 പന്തില്‍ 66 റണ്‍സ് എടുത്ത മിച്ചല്‍ മാര്‍ഷുമാണ് മിന്നല്‍ വേഗതയില്‍ കളി തീര്‍ത്തത്‌. മാര്‍ഷ് 6 സിക്സും 5 ഫോറും അടിച്ചപ്പോള്‍ ഹെഡ് 10 ഫോറുകള്‍ അടിച്ചു.ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കായി 31 റണ്‍സ് എടുത്ത വിരാട് കോഹ്ലിയും 29 റണ്‍സ് എടുത്ത അക്സര്‍ പട്ടേലും മാത്രം ആണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. തുടക്കത്തി സ്റ്റാര്‍ക്കിന്റെ മാരക ബൗളിംഗ് ആണ് ഇന്ത്യക്ക് പ്രശ്നമായത്. രോഹിത് ശര്‍മ്മ (13), ഗില്‍ (0), സൂര്യകുമാര്‍ (0), രാഹുല്‍ (9) എന്നിവര്‍ സ്റ്റാര്‍കിന്റെ പന്തില്‍ പുറത്തായി. അവസാനം സിറാജിനെയും സ്റ്റാര്‍ക്ക് വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകെ നാലു താരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. സീന്‍ അബോട്ട് 3 വിക്കറ്റും നഥാന്‍ എലിസ് രണ്ട് വിക്കറ്റും വീഴ്ത്തി. 8 ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് 53/5 എന്ന ബൗളിംഗ് ഫിഗറില്‍ ആണ് അവസാനിപ്പിച്ചത്‌. ഈ മത്സരത്തോടെ പരമ്ബര 1-1 എന്നായി.

Hot Topics

Related Articles