ഇന്ദിര നഗർ കൊലക്കേസ്; കീഴടങ്ങാൻ തയ്യാറെന്ന് പൊലീസിനെ അറിയിച്ച് പ്രതി

ബംഗളൂരു: ഇന്ദിര നഗർ കൊലക്കേസ് പ്രതി കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹാനോയ് പോലീസിനെ വിളിച്ച്‌ കീഴടങ്ങാൻ തയ്യാറെന്ന് അറിയിച്ചു. ഇയാള്‍ ഉത്തരേന്ത്യയിലാണ് ഉള്ളതെന്നാണ് പൊലീസ് കരുതുന്നത്. ആരവിനെ അറസ്റ്റ് ചെയ്യാൻ പോലിസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ലോക്കല്‍ പോലീസിനെയും വിവരമറിയിച്ചു. ഉടൻ ആരവിനെ കസ്റ്റഡിയില്‍ എടുക്കാൻ കഴിയുമെന്ന് കരുതുന്നതായി ബംഗളൂരു പോലിസ് പറഞ്ഞു.

Advertisements

നവംബ‍ 26-ന് രാവിലെ ആണ് ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ടത്. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ആരവിന്റെ സിസിറ്റിവി ദൃശ്യം പോലീസിന് കിട്ടിയിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ആരവ് അറസ്റ്റിലായെന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബംഗളുരു ഈസ്റ്റ്‌ ഡിസിപി ഡി ദേവരാജ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.