‘വാസ്തവം ഇതല്ല, മോഹൻലാലിനൊപ്പം ചിത്രം ഇല്ല’; പ്രതികരിച്ച് ഇന്ദ്രജിത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത് .

ഇത് വ്യാജ വാര്‍ത്തയാണെന്നും, പ്രചരിക്കുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് ഇന്ദ്രജിത്ത് അറിയിച്ചു. ഒടിടി പ്ലേയോടാണ് ഇന്ദ്രജിത്ത് പ്രതികരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘മലൈകോട്ടൈ വാലിബന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.
രാജസ്ഥാനിലെ ജയ്‌സല്‍മീറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

മോഹന്‍ലാലിനൊപ്പം ഇന്ദ്രജിത്ത് ‘റാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ട് ആകും ചിത്രത്തിന്റെ റിലീസ്.

Hot Topics

Related Articles