കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന് കിണറില്‍ വീണ് മരിച്ചു. മാണിക്കോത്ത് മഡിയന്‍ സബാന് റോഡില്‍ കുളിക്കാട് ഹൗസിലെ അബ്ദുല്ല – ഹസീന ദമ്പതികളുടെ മകന് സല്മാന് ഫാരിസ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്ത് തന്നെയുള്ള കിണറില്‍ വീണുകിടക്കുന്നത് കണ്ടത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ട് നിന്ന് ഫയര്‍ ഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.പാനീയത്തിന്റെ ഒരു കുപ്പി കുട്ടിയുടെ കയ്യിലുണ്ടായിരുന്നു. ഇത് കിണറിലേക്ക് എറിയുകയും അത് കാണുന്നതിനായി കിണറിനോട് ചേര്‍ന്ന് മോട്ടോര്‍ പമ്പിന് വേണ്ടി കെട്ടിയ കല്ലില്‍ കയറി നിന്നപ്പോള്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നുമാണ് നിഗമനം.