ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പോക്സോ കേസിൽ എറണാകുളം സ്വദേശിയായ യുവാവ് അറസ്റ്റിൽ 

വെള്ളൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ  പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിൽ ഇലഞ്ഞി വില്ലേജിൽ വേലംപറമ്പിൽ വീട്ടിൽ ജോർജ് മകൻ അജയ് ജോർജിനെയാണ് (21) വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുവ ഭാഗത്ത് പച്ചക്കറി കടയിൽ തൊഴിലാളിയായിരുന്ന പ്രതി പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം കുട്ടിയെ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, കുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു തുടർന്ന് പെൺകുട്ടി വെള്ളൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ എസ് ഐ മാരായ ശരണ്യ എസ് ദേവൻ, വിജയപ്രസാദ് എം എൽ, എ.എസ്.ഐമാരായ രാംദാസ് കെ.റ്റി, സിന്ധു കെ. ബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.