ന്യൂയോര്‍ക്ക് : മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസി തിരിച്ചുവന്ന മത്സരത്തില്‍ വമ്പന്‍ ജയവുമായി വിജയവഴിയില്‍ തിരിച്ചെത്തി ഇന്റര്‍ മയാമി.എതിരില്ലാത്ത നാല് ഗോളിന് ടോറന്റോ എഫ് സിയെയാണ് പരാജയപ്പെടുത്തിയത്. മെസിയുടെ പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് ടെയ്ലര് ഇന്റര്‍ മയാമിക്കായി ഇരട്ടഗോള്‍ നേടി.
ഫക്കുണ്ടോ ഫരിയാസ്, ബെഞ്ചമിന്‍ ക്രമേഷി എന്നിവരാണ് മയാമിക്കായി ഗോള്‍ വലകുലുക്കി. ഈ വിജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനും മയാമിക്കായി. അതേസമയം, വമ്ബന്‍ ജയം നേടിയെങ്കിലും മത്സരത്തില്‍ 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും രണ്ട് മിനിറ്റിന് ശേഷം മെസിയും ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോച്ച് മടക്കി വിളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുവരുടെയും പരിക്ക് നിസാരമാണെന്നും പേശിവലിവ് മാത്രമാണ് അനുഭവപ്പെട്ടതെന്നും ക്ലബ്ബ് പിന്നീട് അറിയിച്ചു. അടുത്ത ബുധനാഴ്ച യുഎസ് ഓപ്പണ്‍ കപ്പ് ഫൈനല്‍ കളിക്കാനുള്ളതിനാല്‍ ഇരുവരുടെയും പരിക്ക് ഇന്റര്‍ മയാമിക്ക് കനത്ത തിരിച്ചടിയാണ്.