മുംബൈ : രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളറായി പേസര്‍ ഉമ്രാന്‍ മാലിക്. ശ്രീലങ്കക്കെതിരായ മുംബൈ ട്വന്‍റി20 പരമ്ബരയിലെ ആദ്യ മത്സരത്തിലാണ് താരം വേഗമേറിയ പന്തെറിഞ്ഞത്.ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയെ പുറത്താക്കിയ ഉമ്രാന്‍റെ പന്തിന്‍റെ വേഗം 155 കിലോ മീറ്ററായിരുന്നു. 153.36 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ജസ്പ്രീത് ബുംറയുടെ റെക്കോഡാണ് താരം മറികടന്നത്. 153.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമിയും 152.85 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ നവദീപ് സെയ്നിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.
ഐ.പി.എല്ലില്‍ സ്ഥിരമായി 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന താരമാണ് ഉമ്രാന്‍ മാലിക്. 156 കിലോ മീറ്ററാണ് ഐ.പി.എല്ലിലെ താരത്തിന്‍റെ ഏറ്റവും വേഗമേറിയ പന്ത്. ലങ്കക്കെതിരായ മത്സരത്തില്‍ നാലു ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി ഉമ്രാന്‍ രണ്ടു വിക്കറ്റെടുത്തു.