ഈസ്റ്റര്‍ ആക്രമണം: കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് വിക്രമസിംഗെ

കൊളംബെ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. 2019 ഏപ്രില്‍ 21ന് രാജ്യത്തെ പള്ളികളിലേക്കും ഹോട്ടലുകളിലേക്കും നാഷണല്‍ തൗഹിദ് ജമാ അത്താണ് ഒമ്പത് ചാവേര്‍ ആക്രമണം നടത്തിയത്.

Advertisements

11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പുരോഗമിക്കുന്നതായും ഒരു തരത്തിലുമുള്ള കൈകടത്തലുകളുമുണ്ടാകില്ലെന്നും റനില്‍ വിമ്രക സിംഗെ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.ഈസ്റ്റര്‍ ആക്രമണം നടന്നപ്പോള്‍ ശ്രീലങ്കന്‍ പ്രധാന മന്ത്രിയായിരുന്നു വിക്രമസിംഗെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹവും അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയും ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതായി വിമര്‍ശനമുയര്‍ന്നിരുന്നു. ജനുവരി 12ന് ശ്രീലങ്കന്‍ സുപ്രീംകോടതി സിരിസേനയ്ക്ക് 10 കോടി ശ്രീലങ്കന്‍ രൂപ പിഴയും വിധിച്ചിരുന്നു.

Hot Topics

Related Articles