അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിൻ്റെ അഭിമുഖ്യത്തിൽ മുത്തോലി ഗ്രാമ പഞ്ചായത്തിൻ്റേയും, നാഷണൽ ആയുഷ് മിഷൻ്റേയും, കോട്ടയം ജില്ലാ ഹോമിയോപ്പതി ഡിപ്പാർട്ട്മെൻ്റിൻ്റെയും, ഐസി ഡിസ് കോട്ടയം പ്രോഗ്രാം സെല്ലിൻ്റേയും സഹകരണത്തോടെ മുത്തോലി പഞ്ചായത്ത് ഹാളിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രൺജിത് ജി. മീനാഭവൻ പരുപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ എൻ.കെ. ശശികുമാർ, അധ്യക്ഷത വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ യോഗ പരിശീലക നീതു സി. ജോസഫിൻ്റെയും സംഘത്തിൻ്റെയും യോഗാ പരിശീലനവും സെമിനാറും ഉണ്ടായിരുന്നു. വിവിധ പോസ്റ്റൽക്ഷേമ പദ്ധതികളെ കുറിച്ചുള്ള സെമിനാറിന് പോസ്റ്റൽ ഡിവിഷൻ അസി: സൂപ്രണ്ട് എൻ.കെ. സുനിൽകുമാർ നേതൃത്തം നൽകി. ഇതിനോടനുബന്ധിച്ച് ആധാർ ക്യാമ്പും, ജില്ലാ ഹോമിയോപതി ഓഫീസിൻ്റെ മെഡിക്കൽ ക്യാമ്പും സൗജന്യ പ്രതിരോധ മരുന്ന് വിതരണവും ഉണ്ടായിരുന്നു. മെഡിക്കൽ ക്യാമ്പിന് ഡോക്ടർമാരായ, ട്രീസ മേരി ടോം, സിബി സി. ലൂക്ക്, നിലീന പി.ആർ എന്നിവർ നേതൃത്തം നൽകി.
ചടങ്ങിനോടനുബന്ധിച്ച് കൾച്ചറൽ പ്രോഗ്രാമുകളും ക്വിസ് മത്സരങ്ങളും സമ്മാന ദാനവും സംഘടിപ്പിച്ചു. വാർഡ് മെമ്പർമാരായ സിജുമോൻ സി.സ്. , ശ്രീമതി ശ്രീജയ , സിഡിഎസ് ചെയർപേഴ്സൻ ശ്രീമതി ശ്രീലത, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻ്റ് സരിൻലാൽ, ഐസി ഡി എസ് സുപ്രവൈസർ, ശ്രീമതി മിനി കുമാരി പി.വി എന്നിവർ സംസാരിച്ചു.