കൊച്ചി : അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് പ്രയത്ന സെൻ്റർ ഫോർ ചൈൽഡ് ഡെവലപ്‌മെൻ്റ്, കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിൻ്റെ സഹകരണത്തോടെ “മാനസികസമ്മർദ്ദവും വികാരങ്ങളും വിജയകരമായി നേരിടാം” എന്ന പേരിൽ മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. യുവാക്കളുടെ വൈകാരിക ക്ഷേമം, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ എന്നീ നിർണ്ണായക വിഷയങ്ങളിൽ പരിപാടി ശ്രദ്ധ കേന്ദീകരിച്ചു. പ്രാരംഭ ഘട്ടമായി വിഷ്വൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സെഷൻ സംഘടിപ്പിച്ചു.
പ്രയത്നയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ലിഷ പി. ബാലൻ സെഷന് നേതൃത്വം നൽകി. ദൈനംദിന ജീവിതത്തിൽ നേരിടേണ്ടുന്ന വികാരങ്ങളും സമ്മർദ്ദവും നന്നായി മനസ്സിലാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഉൾക്കാഴ്ചകളും പ്രായോഗികോപായങ്ങളും സെഷനിൽ പങ്കുവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥികൾക്ക് അവരുടെ ആശങ്കകൾ പങ്കുവെക്കാനും ചോദ്യങ്ങൾ ചോദിക്കാനും മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണ വർദ്ധിപ്പിക്കാനും ഓപ്പൺ ഫോറവും പരിപാടിയിലുണ്ടായിരുന്നു.