കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ തട്ടിപ്പിനിരയാക്കിയ താവക്കരയിലെ കണ്ണൂർ അർബൻനിധി, സഹോദര സ്ഥാപനമായ എനി ടൈം മണി എന്നീ സ്ഥാപനങ്ങൾ പൊലീസ് സീൽ ചെയ്തു. സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളും ഇടപാടുകാരെ സംബന്ധിക്കുന്ന രേഖകളും ഫയലുകളും കസ്റ്റഡിയിൽ എടുത്തതിന് ശേഷമാണ് സീൽ ചെയ്തത്.
Advertisements
നിക്ഷേപത്തട്ടിപ്പിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. ഇതിനകം കണ്ണൂർ ടൗൺ സ്റ്റേഷനിൽ 400 ഓളം പരാതികളാണ് ലഭിച്ചത്. 48 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡയറക്ടർമാരും ജീവനക്കാരും ഉൾപ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികൾ.