അഹമ്മദാബാദ് : ഐപിഎല്‍ 15ാം സീസണ് അവസാനിച്ചതിന് പിന്നാലെ ഗുരുതര ഒത്തുകളി ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ജയിച്ചതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യങ്ങളാണെന്ന വിധത്തിലാണ് ഒരുവിഭാഗം ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ അഹമ്മദാബാദില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ ഗുജറാത്തിന്റെ ജയം ബിജെപി സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്രെ. ഇതിനായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അദ്ദേഹത്തിന്റെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ്ഷായും കരുക്കള്‍ നീക്കിയെന്നാണ് ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി ജയ്ഷാ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങളും ഗുജറാത്തിന്റെ മുന്നേറ്റം ആവേശത്തില്‍ ആഘോഷിക്കുന്ന ജയ്ഷായുടെ വീഡിയോയുമെല്ലാം പ്രചരിപ്പിക്കുന്നുണ്ട്.
അതെസമയം ഐപിഎള്‍ ഫൈനലില്‍ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയല്‍സിനെ തോല്പിച്ചത്. രാജസ്താന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത അനായാസം മറികടക്കുകയായിരുന്നു.