ഐ.പി.എല്ലിൽ ഇന്ന് വിധി ദിനം! മുംബൈയുടെ ഭാവി ഇന്നറിയാം; അകത്താര് പുറത്താര് എന്നറിയാൻ കാത്തിരിക്കേണ്ടത് വൈകിട്ട് വരെ; അവസാന കളികളിൽ പഞ്ചാബിനും കൊൽക്കത്തയ്ക്കും വിജയം

യുഎഇ: ഇന്ത്യൻ പ്രീമിയർ ലീഗ് അവസാന ഘട്ടത്തിലേയ്ക്കു കടക്കുമ്പോൾ ഇന്ന് വിധി ദിനം. നിർണ്ണായകമായ രണ്ടു മത്സരങ്ങളാണ് ഇന്ന് ഐ.പി.എല്ലിൽ നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിർണ്ണയിക്കുന്ന ഹൈദരാബാദ്, മുംബൈ മത്സരവും, പോയിന്റ് ടേബിളിലെ സ്ഥാനം നിശ്ചയിക്കുന്ന ഡൽഹി ബംഗളൂരു മത്സരവും. രണ്ടും ഒരേ സമയത്ത് യു.എ.ഇയിൽ നടക്കും. ഇന്നലെ നടന്ന ലീഗ് മത്സരങ്ങളിൽ പഞ്ചാബ് ചെന്നൈയെ തോൽപ്പിച്ചെങ്കിലും 12 പോയിന്റ് മാത്രമുള്ള പഞ്ചാബ് ടൂർണമെന്റിൽ നിന്നും പുറത്തായി. രാജസ്ഥാനെതിരായ അവസാന കളിയിൽ വിജയിച്ച കൊൽക്കത്ത 14 പോയിന്റുമായി പ്ലേ ഓഫിന്റെ പടിവാതിലിൽ എത്തി.

Advertisements

ഇന്ന് നടക്കുന്ന കളിയിൽ മുംബൈ പരാജയപ്പെട്ടാൽ കൊൽക്കത്തയ്ക്ക് സുഖമായി പ്ലേ ഓഫ് കളിക്കാനാവും. എന്നാൽ, മുംബൈ ജയിക്കുകയും, നെറ്റ് റൺറേറ്റ് എതിരാകുകയും ചെയ്താൽ കൊൽക്കത്തയ്ക്ക് കണക്കിലെ കളികൾക്കായി കാത്തിരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഒന്നാം സ്ഥാനക്കാരായി ഡൽഹി പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്നു നടക്കുന്ന കളിയിൽ ഡൽഹിയെ പരാജയപ്പെടുത്തുകയും, നെറ്റ് റൺറേറ്റ് അനുകൂലമാകുകയും ചെയ്താൽ ബംഗളൂരുവിന് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കളിക്കാം. ഹൈദരാബാദ് 170 റണ്ണിന്റെ വൻ തോൽവി വഴങ്ങിയിയെങ്കിൽ മാത്രമേ നാലാം സ്ഥാനക്കാരായ കൊൽക്കത്തയ്ക്ക് ആശങ്കയ്ക്ക് വകയുള്ളൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ നടന്ന കളിയിൽ പതിവിന് വിപരീതമായി ആഞ്ഞടിച്ച ക്യാപ്റ്റൻ കെ.എൽ രാഹുൽ 55 പന്തിൽ നേടിയ 98 റണ്ണാണ് പഞ്ചാബിനെ വിജയത്തിൽ എത്തിച്ചത്. ചെന്നൈയ്‌ക്കെതിരെ നേടിയ ആറു വിക്കറ്റ് വിജയം പ്ലേ ഓഫിന്റെ പടിവാതുക്കൽ വരെ പഞ്ചാബിനെ എത്തിച്ചെങ്കിലും, കൊൽക്കത്ത രാജസ്ഥാനെ തോൽപ്പിച്ചതോടെ പഞ്ചാബ് ടൂർണമെന്റിൽ നിന്നും പുറത്തായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.