ന്യൂഡൽഹി : ബ്രിട്ടീഷുകാർ കൊണ്ടു വന്ന ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ സമഗ്രമായി മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഐപിസി, സിആർപിസി, എവിടൻസ് ആക്ട് എന്നിവ ഭേദഗതി ചെയ്യാനാണ് നീക്കം. നിർണായക മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
നീതിയല്ല, ശിക്ഷയാണ് ബ്രിട്ടീഷ് നിയമങ്ങളുടെ കാതലെന്ന് അമിത് ഷാ പറഞ്ഞു. കാലോചിതമായ മാറ്റം ആവശ്യമാണ്. ബ്രിട്ടീഷ് കോളനിവൽക്കരണത്തിൽ നിന്ന് നിയമങ്ങളെ മാറ്റുന്നത് ആധുനികവൽക്കരണത്തിന്റെ ഭാഗമാണ്. രാജ്യത്തെ സാഹചര്യത്തിനും പരിതസ്ഥിതിക്കും അനുസരിച്ചുള്ള മാറ്റമാണിതെന്നും അമിത് ഷാ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമം പരിഷ്കരിക്കുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത ആകും. സിആർപിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും തെളിവു നിയമം ഭാരതീയ സാക്ഷ്യയും ആയി മാറും. സ്ത്രികൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് പുതിയ നിയമത്തിൽ പ്രാമുഖ്യം നൽകും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കാനും ബില്ലിൽ നിർദ്ദേശം ഉണ്ട്.