ഇരട്ടയാർ: ഇടുക്കിയിലെ ഇരട്ടയാർ ടണലില്‍ ഒഴുക്കില്‍ പെട്ട അക്കുവിനായി തെരച്ചില്‍ പുനരാരംഭിച്ചു. പന്ത് കളിക്കുന്നതിനിടെയാണ് ഇടുക്കിയിലെ ഇരട്ടയാർ ടണലില്‍ ഒഴുക്കില്‍ പെട്ട രണ്ട് കുട്ടികളെ കാണാതായത്. ഓണാവധി ആഘോഷിക്കാൻ മുത്തച്ഛന്റെ വീട്ടിലെത്തിയപ്പോളാണ് ഉപ്പുതറ, മൈലാടുംപാറ രതീഷിന്റെ മകൻ അക്കുവെന്ന് വിളിക്കുന്നു അസൗരേഷ് (12) നെ യാണ് കാണാതായത്.
അസൗരേഷിനൊപ്പം വെള്ളത്തില്‍ വീണ കായംകുളം മുതുകുളം നടുവിലേയത്ത് പൊന്നപ്പന്റെ മകൻ അമ്പാ ടി എന്നു വിളിക്കുന്ന അതുല്‍ (-13) മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട കുട്ടികള്‍ രണ്ട് പേരും മറ്റു രണ്ട് കുട്ടികളോടൊപ്പം ഡാമിന് സമീപത്തു കരയില്‍ പന്തു കളിക്കുകയായിരുന്നു. ഉരുണ്ട് ജലാശയത്തില്‍ വീണ പന്ത് അതുലും, അസൗരേഷും ചേർന്ന് കൈ കോർത്തു പിടിച്ചു എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലില്‍ അതുലിനെ തുരങ്ക മുഖത്തു നിന്നാണ് കണ്ടെടുത്തത്. തുടർന്ന് കട്ടപ്പനയില്‍ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും പൊലീസും ചേർന്ന് അസൗരേഷിനു വേണ്ടി തുരങ്ക മുഖത്തും വെള്ളം ഇടുക്കി ജലാശയത്തിലെത്തുന്ന അഞ്ചുരരളിയിലും തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.