തൃശ്ശൂർ :യുവതിയെ പീഡിപ്പിച്ചു 90 ലക്ഷം കവർന്ന യുവാവ് പിടിയിൽ. കണ്ണൂര്‍ കീഴൂര്‍ സ്വദേശി നിയാസ് ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.ഓൺലൈൻ ആയി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് കൊടുക്കുന്നതിനിടെയായിരുന്നു പീഡനം. യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി ലൈംഗികമായി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. പല തവണ ഭീഷണി തുടര്‍ന്നു. ഇങ്ങനെ യുവതിയിൽ നിന്നും 90 ലക്ഷം രൂപ പ്രതി തട്ടിയെടുത്തു. ഒടുവില്‍ സഹികെട്ട യുവതി പോലീസില്‍ പരാതി നല്കി. ഇരിഞ്ഞാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. SI ഷാജൻ, ASI സുധാകരൻ, SCPO മെഹ്രുന്നിസ്സ, രാഹുൽ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു . പ്രതിക്കെതിരെ സമാനമായ വേറെയും തട്ടിപ്പ് കേസുകൾ നിലവിൽ ഉണ്ടെന്ന് പോലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു