മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംബന്ധിച്ചാണ് ലോകത്ത് നടക്കുന്ന ഗവേഷണങ്ങളില്‍ ഭൂരിപക്ഷവും ലക്ഷ്യം വെക്കുന്നത്.
ഓരോ വ്യക്തിയുടെയും ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് ലൈംഗിക ബന്ധം വഹിക്കുന്ന പങ്കും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, ഒരാള്‍ക്ക് തന്റെ ജീവിത കാലത്ത് എത്ര പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പറ്റുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരം ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് സജീവ ചര്‍ച്ചയാകുന്നത്. പുരുഷന്മാരുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച് പഠനങ്ങള്‍ നടത്തുന്ന പ്ളാറ്റ്ഫോമായ മാനുവല്‍ ആണ് വ്യത്യസ്തമായ പഠനം നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാരീരികബന്ധത്തില്‍ ഏറ്റവുമധികം സജീവമായ പങ്കാളിത്തമുള്ള രാജ്യം ഏതെന്ന് കണ്ടുപിടിക്കുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. ഇതിനായി 35 രാജ്യങ്ങളില്‍ നിന്നുള്ള സ്‌ത്രീപുരുഷന്മാരിലാണ് സര്‍വേ നടത്തിയത്. ട്വിറ്ററിലും റെഡിറ്റിലും ഇതിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ സര്‍വെ വൈറലായി.
തുര്‍ക്കിയാണ് സര്‍വെയില്‍ ഏറ്റവും മുന്നില്‍. ഇവിടെ ഒരാള്‍ക്ക് ജീവിതകാലത്ത് 14 പങ്കാളികളെ വരെ ലഭിക്കുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുര്‍ക്കി മുന്നിലുണ്ടെന്ന് കരുതി മറ്റ് രാജ്യങ്ങളും അത്ര പിന്നിലായിരുന്നില്ല. 13ലേറെ പങ്കാളികളെ ലഭിക്കുന്ന രാജ്യങ്ങള്‍ വേറെയുമുണ്ടെന്ന് സര്‍വെ കണ്ടെത്തി. ഐസ്‌ലന്റ്, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍നിന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ ജീവിതകാലത്ത് 13ലധികം പങ്കാളികളുണ്ടെന്നാണ് പറഞ്ഞത്. അമേരിക്കയില്‍ ഇത് 10-11 ആണ്.
അതേസമയം ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത്തരത്തില്‍ പങ്കാളികളുടെയെണ്ണം വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് ഏറ്റവും അവസാനമാണ് സ്ഥാനം. ഒരു പുരുഷന്റെയോ സ്‌ത്രീയുടെയോ ജീവിതകാലത്ത് പരമാവധി മൂന്ന് പങ്കാളികളെയാണ് ലഭിക്കുക. രാജ്യത്ത് ബന്ധങ്ങള്‍ക്ക് പ്രത്യേകിച്ച് വിവാഹ ബന്ധങ്ങള്‍ക്ക് നല്‍കുന്ന വലിയ പ്രാധാന്യമാകാം ഈ കുറവിന് കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഹോങ്‌കോംഗ്, വിയറ്റ്‌നാം, ചൈന എന്നീ രാജ്യങ്ങളില്‍ നാല് ആണ് പങ്കാളികളുടെയെണ്ണം.