മുംബൈ: 15.25 കോടി രൂപയ്ക്ക് ഇഷാൻ കിഷനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഇത്തവണ ഇതുവരെ ഐപിഎലിൽ ഏറ്റവും അധികം വില ലഭിച്ച താരവും ഇതോടെ ഇഷാനായി മാറി. 15 കോടി രൂപ വരെ സൺറൈസേഴ്സ് മുംബൈയുമായി പോരാടിയെങ്കിലും തങ്ങളുടെ വിലയേറിയ താരത്തെ ആർക്കും വിട്ട് നൽകില്ലെന്ന് അറിയിച്ച് മുംബൈ താരത്തെ സ്വന്തമാക്കി.
Advertisements
ഇഷാൻ കിഷന് വേണ്ടി മുംബൈയാണ് ആദ്യം എത്തിയത്. ഒട്ടും വൈകാതെ പഞ്ചാബ് കിംഗ്സ് രംഗത്തെത്തി. പഞ്ചാബ് പിന്മാറിയപ്പോൾ ഗുജറാത്ത് ടൈറ്റൻസ് മുംബൈയ്ക്കെതിരെ രംഗത്തെത്തി. ഇരുവരും തമ്മിലുള്ള ലേല യുദ്ധം അതി ശക്തമായി മുന്നേറിയപ്പോൾ താരത്തിന്റെ വില 13 കോടിയിലേക്ക് എത്തിച്ച് സൺറൈസേഴ്സ് രംഗത്തെത്തി.