ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എഫ് സി ഗോവ.മത്സരത്തിന്റെ തുടക്കത്തില്‍ രണ്ട് ഗോള്‍ ലീഡെടുത്ത് വിജയത്തിലേക്ക് കുതിച്ച ബ്ലാസ്റ്റേഴ്സിനെ ഗോവ ചുരുട്ടി കെട്ടുകയായിരുന്നു. ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടി. ആദ്യ പകുതിയിലാണ് നാല് ഗോളും പിറന്നത്.
ജീക്സണ്‍ സിങ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടിയത്. ജോര്‍ഗെ ഒര്‍ട്ടിസ്, എഡു ബെഡിയ എന്നിവർ ഗേവയ്ക്ക് വേണ്ടി ഗോൾ വല കുലുക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ ജീക്സണ്‍ മഞ്ഞപ്പടയെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റുകള്‍ക്ക് ശേഷം ലൂണ ലീഡ് രണ്ടാക്കി. ഈ സീസണില്‍ ഐഎസ്‌എല്ലില്‍ പിറന്ന മികച്ച ഗോളുകളില്‍ ഒന്നായിരുന്നിത്.
എന്നാല്‍ നാല് മിനിറ്റുകള്‍ക്ക് ശേഷം ഗോവയുടെ ആദ്യ മറുപടിയെത്തി. സേവ്യര്‍ ഗാമയുടെ സഹായത്തില്‍ ഒര്‍ട്ടിസ് വലകുലുക്കി. എഡു ബേഡിയ കോര്‍ണറില്‍ നിന്നാണ് ഗോള്‍ നേടിയത്. താരത്തിന്റെ കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലേക്ക് പറന്നിറങ്ങി.
57-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളില്‍ വെച്ച് ഓര്‍ഗെ ഓര്‍ട്ടിസിനെ ബിജോയ് വീഴ്‌ത്തിയെങ്കിലും റഫറി ഓര്‍ട്ടിസിന് മഞ്ഞക്കാര്‍ഡ് നല്‍കിയത് വിവാദമായി. റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ മത്സരത്തില്‍ വീണ്ടും വിവാദമായി. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിനേക്കാളും മികച്ച ആക്രമണഫുട്ബോള്‍ കാഴ്ചവെച്ചത് ഗോവയായിരുന്നു.
ഈ സമനിലയോടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 14 പോയന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റുള്ള ഗോവ ഒന്‍പതാം സ്ഥാനത്താണ്. ഇതോടെ തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.ഈ മത്സരത്തിലും റഫറിയിങ്ങിന്റെ നിലവാരത്തകര്‍ച്ച പ്രകടമായിരുന്നു.