ഫത്തോഡ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോൽവി. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഐഎസ്എല്ലിൽ തകർപ്പൻ പ്രകടനങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിനെ ജംഷഡ്പൂർ എഫ്‌സി തടഞ്ഞു.
രണ്ട് പെനൽറ്റി ഉൾപ്പെടെ മൂന്നു ഗോളിന് ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സ് നിരയെ വീഴ്ത്തി. സീസണിലെ മൂന്നാം തോൽവി. ഒപ്പത്തിനൊപ്പം നിന്ന കളിയിൽ ആദ്യ പകുതിയുടെ അവസാന ഘട്ടത്തിൽ വഴങ്ങിയ പെനൽറ്റിയാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രെഗ് സ്റ്റുവർട്ടാണ് പെനൽറ്റിയിലൂടെ രണ്ട് ഗോളും നേടിയത്. ഒരെണ്ണം ഡാനിയേൽ ചുക്ക്വുവും. 14 കളിയിൽ 23 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതാണ്. രണ്ടാം സ്ഥാനത്തായിരുന്നു ഈ മത്സരത്തിന് മുമ്പുവരെ. 14 ന് ഈസ്റ്റ് ബംഗാളുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.