റിയാദ്: ഇസ്രയേല്‍ ഗാസയിലെ ആശുപത്രിയ്ക്ക് നേരെ നടത്തിയ വ്യോമാക്രമത്തിൽ ശക്തമായി അപലപിച്ച് സൗദി അറേബ്യ. മധ്യ ഗാസയിലെ അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 500 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി നിരപരാധികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ ഗാസയിലെ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലുമാണ് ആക്രമണമുണ്ടായത്. മുന്നറിയിപ്പ് നല്‍കാതെയാണ് ആശുപത്രിക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പരിക്കേറ്റ നൂറുകണക്കിന് ഗാസക്കാരായിരുന്നു ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്താരാഷ്ട്ര മാനുഷിക നിയമം ഉൾപ്പെടെ എല്ലാ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഈ ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി തള്ളിക്കളയുന്നതായും പ്രസ്താവനയിൽ പറയുന്നു.
ഈ അപകടകരമായ സാഹചര്യത്തിൽ ഇസ്രയേലി ക്രിമിനൽ നടപടികളുടെ കാര്യത്തിൽ അന്താരാഷ്ട്ര മാനുഷിക നിയമം പ്രയോഗിക്കുന്നതിൽ ഇരട്ടത്താപ്പ് ഉപേക്ഷിക്കേണ്ടതുണ്ട്. പ്രതിരോധിക്കാനാകാത്ത സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിന് ഗൗരവമേറിയതും ഉറച്ചതുമായ നിലപാട് ആവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാർക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതിനായി സുരക്ഷിതമായ ഇടനാഴികൾ ഉടൻ തുറക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു , കൂടാതെ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും തുടർച്ചയായി ലംഘിക്കുന്നതിന് ഇസ്രയേൽ സേനയ്ക്ക് പൂർണ ഉത്തരവാദിത്തമുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ ഇതുവരെ 3000 പിന്നിട്ടു. ഇതില്‍ 1000ത്തിലേറെയും കുട്ടികളാണ്. ഹമാസ് ആക്രമണത്തില്‍ 1400 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.