ടെൽ അവീവ് : ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുന്നൂറ് കടന്നു. 95 ലക്ഷത്തോളം ഇസ്രയേലികൾ മൂന്നാം ദിവസവും വീടുകൾക്ക് ഉള്ളിൽ പ്രണരക്ഷാർത്ഥം കഴിയുകയാണ്. ഹമാസിന്റെ പിടിയിലുള്ള വിദേശികൾ അടക്കമുള്ള 130ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടിയിരിക്കുകയാണ്.
മുപ്പതിലേറെ പേർ ഇസ്ലാമിക് ജിഹാദിന്റെ പിടിയിൽ. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ള ഈ ബന്ദികളോട് അതിക്രൂരമായി ഹമാസ് പെരുമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തിനുള്ളിൽ കടന്നു കയറിയ ഹമാസ് സംഘാംഗങ്ങൾ എവിടെയൊക്കെ മറഞ്ഞിരിക്കുന്നുവെന്നും അറിയില്ല. പലയിടത്തും ഇപ്പോഴും സൈന്യവും ഹമാസും ഏറ്റുമുട്ടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെക്കൻ ഇസ്രായേലിൽ ഗാസ അതിർത്തിയോടെ ചേർന്ന ഒരു വലിയ സംഗീത പരിപാടിയിലേക്ക് എത്തിയ ഹമാസ് തീവ്രവാദികൾ ധാരാളം ആളുകളെയാണ് കൊന്നുതള്ളിയത്. 260 മൃതദേഹങ്ങൾ ആണ് ഇവിടെ മാത്രം കണ്ടെത്തിയത്. മാസങ്ങളുടെ ആസൂത്രണത്തിന് ഒടുവിൽ നടന്ന ഈ ആക്രമണത്തിന് ഇറാന്റെ പിന്തുണയുണ്ടെന്ന് ഇസ്രയേൽ കരുതുന്നു. ലെബനോനിലെ അതിശക്തരായ ഹിസ്ബുല്ലയും സഹായിച്ചിട്ടുണ്ടാകാം.