ഗാസ: ഇന്ത്യയില്‍ നിന്നുള്ള കുക്കി വംശജരെ റിസര്‍വ് ഫോഴ്സില്‍ ഉള്‍പ്പെടുത്തി ഇസ്രയേല്‍. മണിപ്പൂര്‍, മിസോറാം സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയ 206 പേരാണ് ഇസ്രായേലിന്റെ 3,60,000 അംഗ റിസര്‍വ് ഫോഴ്സില്‍ സ്ഥാനം പിടിച്ചത്. ഗാസയോട് ചേര്‍ന്നുള്ള ഡെറോട്ട് എന്ന നഗരത്തില്‍ താമസിക്കുന്നവരാണ് ഇവര്‍.
ഹമാസിനെതിരെയുള്ള തിരിച്ചടിക്കല് കടുപ്പിച്ച സാഹചര്യത്തിലാണ് ഇസ്രയേല്‍ മിലിറ്ററി 3,60,000 റിസര്‍വ് ഫോഴ്സിനെക്കൂടി യുദ്ധമുന്നണിയിൽ എത്തിച്ചത്. ഇസ്രായേലിന്റെ ജൂത പാരമ്പര്യം ഉള്ളവരോടുള്ള ഒപ്പണ്‍ഡോര്‍ പോളിസിയുടെ ഭാഗമായാണ് ഇവര്‍ ഇസ്രായേലിലെത്തിയത്. 5000-ത്തോളം കുക്കി പാരമ്പര്യം ഉള്ളവര്‍ ഇസ്രായേലിലെ ഡെറോട്ട് എന്ന നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, ഇസ്രയേലിലെ കുകി വംശജര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ ജൂതന്മാരുടെ കൂട്ടായ്മ ബ്നെ മെനാഷെ ചെയര്മാന് ലാലം ഹാങ്ഷിങ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ജീവന് നഷ്ടപ്പെട്ടത് 2000 പലസ്തീനികള്‍ക്കും 1300 ഇസ്രയേല്‍ പൗരന്മാര്ക്കുമാണ്.