ഡമാസ്‌കസ്: ഹിസ്ബുള്ള സംഘടനയ്ക്ക് ആയുധങ്ങളുമായി ഇറാനിലെ ടെഹ്റാനിൽനിന്ന് യാത്രതിരിച്ച വിമാനം യാത്ര റദ്ദാക്കി തിരിച്ചു പറന്നതായി റിപ്പോർട്ട്. ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് ( ഐഡിഎഫ്) താക്കീത് നൽകിയതിനെ തുടർന്ന് വിമാനം ഇറാക്കിന്റെ വ്യോമാതിർത്തിയിൽ യുടേൺ എടുത്തതായാണ് വിമാനത്തിന്റെ സഞ്ചാരപാതയുടെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ലെബനനോ സിറിയയോ ലക്ഷ്യമാക്കിയാണ് വിമാനം യാത്രതിരിച്ചതെന്നും ഐഡിഎഫിന്റെ ഇടപെടൽ മൂലം ആയുധങ്ങൾ എത്തിക്കാനുള്ള ലക്ഷ്യം നടപ്പായില്ലെന്നും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലെബനനിൽ സൈനികനീക്കം തുടരുമെന്ന് ഐഡിഎഫ് അറിയിച്ചിട്ടുണ്ട്. ലെബനനിനും സിറിയയ്ക്കും ഇടയിലായി ഹിസ്ബുള്ള അംഗങ്ങളുടെ സഞ്ചാരത്തിന് ഇസ്രയേൽ സൈന്യം തടസ്സമൊരുക്കിയിട്ടുണ്ട്. ഇതിൽ ഒരു തുരങ്കവും ഹിസ്ബുള്ള ഉപയോഗപ്പെടുത്തുന്ന ഒരു സഞ്ചാരപാതയും ഉൾപ്പെടുത്തുന്നു.
അതേസമയം ഹെഫയ്ക്ക് സമീപമുള്ള റാമത്ത് ദാവീദ് വ്യോമതാവളത്തിൽ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലെബനൻ അതിർത്തിയിൽനിന്ന് 45 കിലോമീറ്റർ മാത്രം അകലെയാണ് ഈ വ്യോമതാവളം. കൂടാതെ ദക്ഷിണലെബനനിൽ ഒരു ഇസ്രയേൽ ടാങ്കിന് നേരെ മിസൈലാക്രമണം നടത്തിയതായും ഹിസ്ബുള്ള പ്രഖ്യാപിച്ചു. ലെബനനിൽനിന്ന് സം ഇസ്രയേൽ അതിർത്തി കടന്നെത്തിയ റോക്കറ്റിനേയോ മിസൈലിനേയോ ഇസ്രയേൽ വ്യോമസേന തടഞ്ഞതായും റിപ്പോർട്ടുണ്ട്.