ഐഎസ്ആര്‍ഒ യുടെ ‘കൗണ്ട്ഡൗൺ ശബ്ദം’ നിലച്ചു; ശാസ്ത്രജ്ഞ വളര്‍മതി അന്തരിച്ചു; ചന്ദ്രയാൻ 3 അവസാനം ദൗത്യം

ചെന്നൈ: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി ( 64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ചന്ദ്രയാന്‍ 3 വിക്ഷേപണ ദൗത്യമടക്കം നിരവധി വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി.

Advertisements

തമിഴ്നാട്ടിലെ അരിയല്ലൂരിൽ 1959 ജൂലൈ 31 ന് ജനിച്ച വളർമതി 1984ൽ ഐഎസ്ആർഒയിൽ ചേര്‍ന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു വളര്‍മതി. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യം ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നല്കി ആദരിച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.