ന്യൂഡല്‍ഹി: പ്രമുഖ ഐടി കമ്പനിയായ ആക്‌സഞ്ചറും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഏകദേശം 19,000 പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ലോകമൊട്ടാകെ 7.38 ലക്ഷം ജീവനക്കാരാണ് ആക്‌സഞ്ചറിന് ഉള്ളത്. ഇതില്‍ 40 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയില്‍ വലിയ തോതില്‍ സാന്നിധ്യമുള്ള കമ്പനി എന്ന നിലയില്‍, കൂട്ടപ്പിരിച്ചുവിടല്‍ ഇന്ത്യക്കാരെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത 18 മാസം കൊണ്ട് ഇവരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. മൊത്തം തൊഴില്‍ ശക്തിയുടെ 2.5 ശതമാനം ആളുകളെയാണ് ഒഴിവാക്കുന്നത്. അടുത്തിടെ ആയിരക്കണക്കിന് പേരെയാണ് കമ്പനി നിയമിച്ചത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വാര്‍ഷിക വരുമാന അനുമാനം കമ്പനി വെട്ടിച്ചുരുക്കി. വാര്‍ഷിക വരുമാന വളര്‍ച്ച 8 ശതമാനം മുതല്‍ 10 ശതമാനം വരെയാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. മുന്‍പ് ഇത് 8 മുതല്‍ 11 ശതമാനം വരെയായിരുന്നു.