തിരുവനന്തപുരം: 1934 ലെ ഭരണഘടന അനുസരിച്ച് ഒറ്റസഭയായി മുന്നോട്ട് പോകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും യാക്കോബായ സഭ കോടതി വിധികള്‍ക്ക് എതിരല്ലെന്നും യാക്കോബായ സഭ മെത്രോപ്പൊലീത്തന് ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനേജിങ്ങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പ്രതികരണം.
ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേരളാ ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. 1934ലെ ഭരണഘടന പ്രകാരം തന്നെ പള്ളികള്‍ ഭരിക്കപ്പെടണമെന്നായിരുന്നു കോടതി നിര്‍ദേശം.
എന്നാല്‍ കോടതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് മറുപടി നല്കാന് സമയം വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഭ നിലപാട് വ്യക്തമാക്കിയത്.