ജഡേജയും വീണു : ആഘോഷത്തിൽ ഓസീസ് : തകർച്ചയിൽ ഇന്ത്യ  

അഹമ്മദാബാദ് : അവസാന പ്രതീക്ഷയായ രവീന്ദ്ര ജഡേജയും വീണതോടെ ടീം ഇന്ത്യ വീണ്ടും പ്രതിരോധത്തിൽ. 200 കടക്കും മുൻപ് ഇന്ത്യയുടെ അഞ്ച് ബാറ്റർമാരാണ് മടങ്ങിയത്. 22 പന്തിൽ ഒൻപത് റൺ എടുത്ത് ജഡേജ ഹൈസൽ വുഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നേരത്തെ രാഹുലിനൊപ്പം ഇനിങ്സ് കെട്ടിപ്പെടുക്കുന്നതിനിടെ കമ്മിൻസിന്റെ പന്തിൽ ബൗൾഡ് ആയാണ് കോഹ്‌ലി പുറത്തായത്. 63 പന്തിൽ 54 റണ്ണെടുത്താണ് കോഹ്ലി പുറത്തായത്. 28 ആം ഓവറിൽ 148 ൽ നിൽക്കെയാണ് കോഹ്ലി പുറത്തായത്.  നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോൾ മുതൽ രോഹിത് ആക്രമണം തുടങ്ങിയിരുന്നു. എന്നാൽ , സ്കോർ 30 ൽ നിൽക്കെ ഗിൽ (4) പുറത്തായി. സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ ആക്രമിച്ച് കയറിയ രോഹിത്തിന് പിഴച്ചു. ഒൻപതാം ഓവറിന്റെ നാലാം പന്തിൽ രോഹിത് പുറത്ത്. ഈ സമയം ഇന്ത്യൻ സ്കോർ 76 റണ്ണായിരുന്നു. രോഹിത് 47 റണ്ണും ! ഈ സ്കോറിലെത്താൻ  31 പന്ത് എടുത്ത രോഹിത് മൂന്ന് സിക്സും നാല് ഫോറും ആണ് പറത്തിയത്. പിന്നാലെ മാക്സ് വെല്ലിന്റെ പന്തിൽ രോഹിത് പുറത്തായി. 10 ഓവറിൽ 80 ൽ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. തൊട്ട് പിന്നാലെ അയ്യരും (4) കമ്മിൻസിന് മുന്നിൽ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നാണ് കോഹ്ലി രക്ഷാ പ്രവർത്തനം നടത്തിയത്. കോഹ്ലിയും  ജഡേജയും പുറത്തായതോടെ സൂര്യയും രോഹിത്തമാണ് ക്രീസിൽ. 

Advertisements

Hot Topics

Related Articles