കോട്ടയം : കോട്ടയം മൂലവട്ടം മണിപ്പുഴയിൽ റോഡരികിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത കടയുടമയായ യുവാവിനെ അക്രമി സംഘം സോഡാ കുപ്പിയ്ക്ക് തലയ്ക്കടിച്ച വീഴ്ത്തി. കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ കട നടത്തുന്ന മൂലവട്ടം തച്ചകുന്ന് സ്വദേശി നിധിൻ ലാലിനെയാണ് അക്രമി സംഘം തലയ്ക്കടിച്ച് വീഴ്ത്തിയത്. ഗുരുതരമാ പരിക്കേറ്റ നിധിനെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. മണിപ്പുഴ ഈരയിൽക്കടവ് റോഡരികിൽ കട നടത്തുകയാണ് നിധിൻ. ഈ സമയം ഇവിടെ എത്തിയ യുവാക്കളുടെ സംഘം , കടയ്ക്ക് സമീപത്ത് നിന്ന് റോഡരികിൽ മൂത്രം ഒഴിച്ചു. ഇത് കണ്ട് നിന്ന നിധിൻ ഈ യുവാവിനെ താക്കീത് ചെയ്തു. കടയ്ക്ക് സമീപത്ത് നിന്ന് മൂത്രം ഒഴിക്കരുതെന്ന് ഉപദേശിച്ച നിധിൻ ഇവരോട് മാറി നിക്കാനും ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ , ഇതിൽ ക്ഷുഭിതരായ അക്രമി സംഘം നിധിന്റെ കടയിൽ നിന്ന് തന്നെ സോഡാ കുപ്പി എടുത്ത് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു. അടിയേറ്റ് റോഡിൽ വീണ നിധിനെ നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അക്രമി സംഘത്തിന് എതിരെ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.